Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
കല്ലടിക്കോട്: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ തൃശൂ ർ പൂത്തോൾ കുരുതിക്കുളങ്ങര വീട്ടിൽ വർഗീസിെൻറ മകൻ ആൻറണി (28), ഒല്ലൂർ അഞ്ചേരി കാട്ടൂക്കാരൻ വീട്ടിൽ പോളിെൻറ മകൻ ജോപോൾ കാട്ടൂക്കാരൻ (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
പാലക്കാട്ടേക്ക് വരുന്ന ഫാസ്റ്റ് പാസഞ്ചർ കെ.എസ്.ആർ.ടി.സി.ബസും എതിരെ വരുകയായിരുന്ന കാറും തമ്മിൽ പാലക്കാട് - കോഴിക്കോട് ദേശീയപാത ചുരിയോട് മുള്ളത്ത് പാറയിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.