കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചനിലയിൽ

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: മണ്ണന്തല മരുതൂർ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. 16 പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർമാരെ വണ്ടി വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കര്‍ണാടകയില്‍നിന്ന് ചരക്കുമായി വന്ന ലോറിയും കാട്ടാക്കടയില്‍നിന്ന് പത്തനംതിട്ട മൂഴിയാറിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. 40 മിനിറ്റോളം പണിപ്പെട്ടാണ് പൊലീസും ഫയര്‍ഫോഴ്സും വാഹനം വെട്ടിപ്പൊളിച്ച് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.

Tags:    
News Summary - KSRTC Bus Collided with Lorry at Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.