വെന്നിയൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 15ഓളം പേർക്ക് പരിക്ക്​

തിരൂരങ്ങാടി (മലപ്പുറം): ദേശീയപാതയിൽ വെന്നിയൂർ കൊടിമരത്ത് കെ.എസ്.ആർ.ടി.സി ബസ് നിയ​ന്ത്രണംവിട്ട്​ കടയിലേക്ക് ഇട ിച്ചുകയറി 15ഓളം പേർക്ക്​ പരിക്കേറ്റ​ു. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടോടെയുണ്ടായ അപകടത്തിൽ ഡ്രൈവർ കോട്ടയം വല്യാത്തയിൽ രഘുനാഥൻ (43), കോഴിക്കോട് മടവൂർ സ്വദേശികളായ പാറക്കൽ മീത്തൽ പുരുഷോത്തമൻ (55), പുഷ്‌പലത (45), വടകര സ്വദേശി സന്ധ്യ (45), വഹാബ് (24), ഹസീന (36) എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

പാലായിൽനിന്ന്​ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന പിക്​അപ്​ ലോറിയിൽ ഇടിച്ചശേഷം സ്കൂട്ടറിലും വൈദ്യുതി കാലിലും തട്ടിയാണ്​ ഐസ്ക്രീം കടയിലേക്ക് ഇടിച്ചുകയറിയത്.

ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെയും തിരൂരങ്ങാടി പൊലീസി​​​െൻറയും ഹൈവേ പൊലീസി​​​െൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - ksrtc bus accident in malappuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.