മലപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി 17 പേർക്ക് പരിക്ക്

മലപ്പുറം: കോട്ടപ്പടി ബസ് സ്​റ്റാൻഡിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി 17 പേർക്ക് പരിക്കേറ്റു. ബ് രേക്ക് തകരാറിലായ ബസ് കേന്ദ്രീയ വിദ്യാലയം കഴിഞ്ഞുള്ള ഇറക്കത്തിൽ സ്വകാര്യ ബസി​​െൻറ പിറകിലിടിച്ചാണ് റോഡിന് ഇടത ുവശത്തെ പെര്‍ഫെക്ട് ബെഡ് ഹൗസിലേക്ക് പാഞ്ഞുകയറിയത്.

തിങ്കളാഴ്ച രാവിലെ 9.20ഓടെയാണ് അപകടം. കടക്ക് മുന്നിൽ നിർ ത്തിയിട്ട പിക്​അപ്​ വാനി​​െൻറ മുൻവശവും പൂർണമായി തകർന്നു. പരിക്കേറ്റവരെ ആദ്യം കോട്ടപ്പടി താലൂക്ക് ആശുപത്രിയി ലേക്കാണ് കൊണ്ടുപോയത്. ഇവരിൽ അഞ്ചുപേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കി 12 പേരെയും പ്രാഥമിക ചികിത്സ നൽകി വിട്ടു.

മക്കരപ്പറമ്പ് വടക്കാങ്ങര മാരത്ത് മറിയുമ്മ (45), എളങ്കൂർ അമ്പലപ്പടി ശ്രീവത്സം വീട്ടിൽ ലക്ഷ്മി ദേവി (60), ഇരുമ്പുഴി നാവണത്തിൽ പറമ്പിൽ ഷഹ്​ന (15), ഇരുമ്പുഴി കലയത്ത് വീട്ടിൽ നിസ്മ സിനു (14), മുണ്ടുപറമ്പ് മരുതുംപുലാക്കൽ പ്രമീള (42) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

മഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന മലപ്പുറം ഡിപ്പോയിലെ ബസാണ്​ അപകടത്തിൽപെട്ടത്​. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. 11.15ഓടെയാണ് ക്രെയിനുപയോഗിച്ച് ബസ് സ്ഥലത്തുനിന്ന് മാറ്റിയത്. കടക്ക് കാര്യമായ കേടുപാട് പറ്റി. 15 ലക്ഷത്തിലധികം നഷ്​ടമുണ്ടായതായി പെര്‍ഫെക്ട് ബെഡ് ഹൗസ് മാനേജര്‍ ജംഷീര്‍ അലി പറഞ്ഞു. പിക്​അപ്​ വാനും കടയുടെ ഷട്ടര്‍, മുന്‍വശത്തെ ഗ്ലാസുകള്‍, കിടക്കകള്‍, ബോര്‍ഡുകള്‍ എന്നിവയും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

മൂന്ന് ടയറുകൾക്ക്​ തേയ്​മാനം; ഒഴിവായത് വൻ ദുരന്തംമലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപടത്തിൽ ഒഴിവായത് വലിയ ദുരന്തം. ബസി​​െൻറ പിൻഭാഗത്തെ രണ്ടും മുന്നിലെ ഒരു ടയറും നല്ലവണ്ണം തേഞ്ഞിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയവും ട്യൂഷൻ സ​െൻററുകളുമുൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമീപത്ത് പ്രവർത്തിക്കുന്നതിനാൽ നിരവധി കുട്ടികൾ നടന്നുപോവുന്ന വഴിയാണിത്. മഴ പെയ്ത സമയമായതിനാൽ അപകട സമയത്ത് റോഡ് ഏറക്കുറെ വിജനമായിരുന്നു. കടയിലും ആളുകളുണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു ബസി​​െൻറ പിറകിലിടിച്ചെങ്കിലും ആ വാഹനത്തി​​െൻറ ഡ്രൈവർ നിയന്ത്രിച്ചുനിർത്തിയതിനാൽ മറ്റൊരു അപകടവും ഒഴിവായി.

Tags:    
News Summary - ksrtc bus accident in malappuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.