തിരുവനന്തപുരം: അണക്കെട്ടുകളിലെ ജലനിരപ്പ് തീരെ കുറെഞ്ഞങ്കിലും ജൂലൈ 15 വരെ സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. ജൂലൈ 15ന് അന്നത്തെ നില പരിശോധിച്ച് ആവശ്യമായ നടപടികൾ എ ടുക്കും. വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് വൈദ്യുതിനില അവലോകനം ചെയ്തശേഷം ചെയർമാൻ എൻ.സി. പിള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാറുമായി ആലോചിച്ചുമാത്രമേ നിയന്ത്രണം ഏർപ്പെടുത്തൂ. ജല വൈദ്യുതി ഉൽപാദനം ദിവസം 12 ദശലക്ഷം യൂനിറ്റ് എന്ന നിലയിൽ തുടരും. 64 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിക്കും. ജൂൺ 15 ഒാടെ കാലവർഷം ശക്തിപ്പെടുമെന്ന പ്രവചനമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ജൂലൈയിൽ 1523 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം പ്രതീക്ഷിക്കുന്നു. ഇതിെൻറ 25 ശതമാനം ലഭിച്ചാൽ പോലും പിടിച്ചുനിൽക്കാനാകും. ജലനിരപ്പ് 392 ദശലക്ഷം യൂനിറ്റിലേക്ക് താഴ്ന്നാൽ ഗുരുതര സാഹചര്യമാണ്. അതിന് 10 ദിവസത്തോളം സമയമുണ്ട്. ജൂലൈ 15ന് ദുരന്തനിവാരണസമിതിയും സാഹചര്യങ്ങൾ വിലയിരുത്തും.
പുറത്തുനിന്ന് പരമാവധി വൈദ്യുതി എത്തിക്കാൻ ശ്രമിക്കാൻ യോഗം തീരുമാനിച്ചു. 500 മെഗാവാട്ട് കൂടി എത്തിക്കാൻ ലൈൻ ശേഷി തരണമെന്ന് കേന്ദ്ര ലോഡ് ഡെപ്പാച്ചിങ് സെൻററിനോട് ആവശ്യപ്പെടും. എച്ച്.ടി-ഇ.എച്ച്.ടി വിഭാഗങ്ങേളാട് കാപ്റ്റിവ് വൈദ്യുതി പരമാവധി ഉപയോഗിക്കാൻ അഭ്യർഥിക്കും.
പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ആകസ്മിക തടസ്സം നേരിട്ടാൽ നേരിയ പ്രയാസമുണ്ടാകും. ബുധനാഴ്ച 300 മെഗാവാട്ടിെൻറ കുറവ് വന്നിരുന്നു. കായംകുളം അടക്കം സംസ്ഥാനത്തെ താപനിലയങ്ങളിലെ വൈദ്യുതി ഉപയോഗിക്കില്ല. അതിന് 11 രൂപയോളം യൂനിറ്റിന് വില നൽകേണ്ടി വരും. കൂടങ്കുളം ലൈൻ വേഗത്തിൽ പൂർത്തിയായാൽ 800 മെഗാവാേട്ടാളം വൈദ്യുതി കൊണ്ടുവരാനാകും.
വൈദ്യുതിനിരക്ക് 70 പൈസേയാളം വർധിപ്പിക്കാൻ െറഗുലേറ്ററി കമീഷന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. 8000 കോടിയോളം രൂപയുടെ കമ്മി നികത്തി കിട്ടാനുണ്ട്. സംസ്ഥാന ചരിത്രത്തിലെ കുറഞ്ഞ നീരൊഴുക്കാണ് ജൂണിൽ രേഖപ്പെടുത്തിയതെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.