തിരുവനന്തപുരം: കെ.എസ്.ഇ.ബിയെയും വിവിധ പദ്ധതികളെയും കുറിച്ച് പഠിക്കുന്നതിന് കൺസൽട്ടൻസിയെ നിയമിക്കുന്നത് വിവാദത്തിൽ. കൺസൽട്ടൻസി സംബന്ധിച്ച് കഴിഞ്ഞ മാസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൺസൽട്ടൻസി കരാറിൽ അഴിമതിയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വർക്കിങ് പ്രസിഡൻറ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ബിക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കാൻ പോകുന്ന കരാറാണിത്. വിവിധ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനുവേണ്ടിയെന്ന വ്യാജേന പുറംകരാർ നൽകുന്നതിൽ വൻ അഴിമതിയുണ്ടെന്ന് വ്യക്തമാണ്. ബോർഡിൽ ഇപ്പോൾ നടക്കുന്ന ധൂർത്തിനും അഴിമതിക്കും ചുക്കാൻ പിടിക്കുന്നത് ഒരു ലോബിയാണ്.
ഈ ഏജൻസി കെ.എസ്.ഇ.ബിക്ക് വായ്പ ഏർപ്പെടുത്തിത്തരുമ്പോൾ വായ്പയുടെ നിശ്ചിത ശതമാനം ഏജൻസിക്ക് നൽകണമെന്നും ഏജൻസി വഴി ആൾക്കാരെ കെ.എസ്.ഇ.ബിയിലേക്ക് നിയമിക്കുമ്പോൾ അവർക്ക് ഫീസ് നൽകണമെന്നുമാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. കെ.എസ്.ഇ.ബിയിൽ വിദഗ്ധരായ ജീവനക്കാരുള്ളപ്പോഴാണ് പുറംകരാർ ഏജൻസിയെ നിർത്തി നിസ്സാര കാര്യത്തിന് കോടികൾ നൽകി തൽപര കക്ഷികൾക്കുവേണ്ടി ഈ അഴിമതി നടത്തുന്നതെന്നും കോൺഫെഡറേഷൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.