കെ.എസ്.ഇ.ബി: സമരവുമായി ഓഫിസർമാർ


ഡയസ്നോൺ ഭീഷണി തള്ളി സി.പി.എം അനുകൂല ഓഫിസർമാർ ബോർഡ് യോഗത്തിൽ തള്ളിക്കയറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചെയർമാൻ ബി. അശോകും ജീവനക്കാരുമായി വീണ്ടും കടുത്ത ഭിന്നത രൂപപ്പെട്ട വൈദ്യുതി ബോർഡിൽ ഡയസ്നോൺ ഭീഷണി തള്ളി സി.പി.എം അനുകൂല ഓഫിസർമാരുടെ സമരം. കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് യോഗത്തിലേക്കും സമരക്കാർ തള്ളിക്കയറി. അരമണിക്കൂറോളം യോഗം തടസ്സപ്പെട്ടു. നേതാക്കൾ ഇടപെട്ട ശേഷമാണ് സമരക്കാർ പുറത്തുപോയത്. ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹിയായ വനിത എക്സി. എൻജിനീയർ ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷനാണ് ഭിന്നതക്ക് കാരണം.

സസ്പെൻഷൻ റദ്ദാക്കണമെന്നും ബോർഡ് ചെയർമാന്‍റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വനിത സബ്കമ്മിറ്റിയുടെ പേരിലാണ് അർധദിന സത്യഗ്രഹം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മറ്റുള്ളവരും പങ്കുചേർന്നു. സമരം നേരിടാൻ കെ.എസ്.ഇ.ബി ഡയസ്നോൺ പ്രഖ്യാപിച്ചു. ഇത് കാര്യമാക്കാതെയാണ് ഓഫിസർമാർ കൂട്ടത്തോടെ മുദ്രാവാക്യം മുഴക്കി ധർണ നടത്തിയത്. സസ്പെൻഷൻ വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി.

എക്സി. എൻജിനീയറുടെ സസ്പെൻഷൻ ചട്ടപ്രകാരമല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ ഓഫിസറെ അവഹേളിക്കുന്ന സമീപനമാണ് ചെയർമാന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് അസോസിയേഷൻ ആരോപിക്കുന്നു. എക്സി. എൻജിനീയർ അനുമതി വാങ്ങാതെ സംസ്ഥാനത്തിന് പുറത്ത് പോയി എന്നതാണ് തെറ്റായി കണ്ടത്. ഇന്ത്യക്ക് പുറത്ത് പോകാൻ അനുമതി വേണമെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ പോകാൻ ആവശ്യമില്ലെന്ന് നേതാക്കൾ പറഞ്ഞു.

ഡയസ്നോണ്‍, അച്ചടക്ക നടപടി ഭീഷണി അവഗണിച്ച് അഞ്ഞൂറോളം ഓഫിസര്‍മാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായി അസോസിയേഷൻ നേതാക്കളായ ഡോ. എം.ജി. സുരേഷ് കുമാര്‍, ബി. ഹരികുമാര്‍ എന്നിവർ അറിയിച്ചു. 31ന് സംഘടനാനേതാക്കൾ വൈദ്യുതി മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. സസ്പെന്‍ഷന്‍ നടപടിയിലെ അസ്വാഭാവികതയും നീതിരാഹിത്യവും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. എന്നിട്ടും പരാതി ലഭിച്ചില്ലെന്ന മന്ത്രിയുടെ പ്രസ്താവന എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് സംഘടനയെ തള്ളിവിടുന്ന സമീപനം സ്വീകരിക്കാതിരിക്കാന്‍ ബോര്‍ഡ് മാനേജ്മെന്‍റ് തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെ

Tags:    
News Summary - KSEB: Officers on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.