ഇരിക്കൂർ: റോസ്മരിയക്കും ആൻമരിയക്കും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. ക്ലാസുകൾ ഓൺലൈനായതിനാൽ, വൈദ്യുതി ഇല്ലാത്തതുകാരണം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമായിരുന്നു. കെ.എസ്.ഇ.ബി ഇരിക്കൂർ സെക്ഷൻ അധികൃതർ പ്രത്യേകം താൽപര്യമെടുത്ത് ഒരു ദിവസം കൊണ്ട് നാല് പോസ്റ്റുകളും 110 മീറ്റർ ലൈനും പൂർണമായും സൗജന്യമായി വലിച്ചാണ് റോസമ്മയുടെ കൊച്ചുവീട്ടിൽ വൈദ്യുതി എത്തിച്ചത്.
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ വയറിങ് പ്രവൃത്തിക്കാവശ്യമായ ചെലവ് വഹിച്ചു. റോസ് മരിയ മലപ്പട്ടം എച്ച്.എസ്.എസിൽ പത്താം ക്ലാസിലും ആൻമരിയ വയക്കര ഗവ. യു.പി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു. ഇവർക്ക് ടി.വി മലപ്പട്ടം സ്കൂൾ അധികൃതർ നൽകി. റോസമ്മയുടെ വീട്ടിൽ നടന്ന ചടങ്ങിൽ അസി. എൻജിനീയർ സി. ദിനേശൻ സ്വിച്ചോൺ ചെയ്തു. ജീവനക്കാരായ ഇ.വി. മനോജ് കുമാർ, പി.ഇ. ധനേഷ്, എം.വി. രാജീവൻ, കെ. സജീവൻ, കെ. ജയേഷ് കുമാർ, സി. ജയേഷ് കുമാർ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.