നവാസ്

വിദ്യാർഥികൾക്ക് ലഹരി വിൽപന: കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്​റ്റിൽ

കൊല്ലം: വിദ്യാർഥികൾക്ക് നിരോധിത ലഹരി വസ്​തുക്കൾ വിറ്റ കെ.എസ്.ഇ.ബി ജീവനക്കാരനെ പൊലീസ്​ അറസ്​റ്റ് ചെയ്തു. തേവലക്കര പുത്തൻസങ്കേതം ചുനക്കാട്ട് വയൽ വീട്ടിൽ നവാസ്​ (36) ആണ്​ പിടിയിലായത്. കെ.എസ്.ഇ.ബിയിൽ ലൈൻമാനാണ് നവാസ്​. സ്​കൂൾ മേഖല കേന്ദ്രീകരിച്ച് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ നിരോധിത ലഹരിവസ്​തുകൾ ഉപയോഗിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു പരിശോധന.

തേവലക്കര കോയിവിള അയ്യൻകോയിക്കൽ മേഖലയിലെ സ്​കൂൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വസ്​തുക്കൾ വിറ്റിരുന്നത്. വിദ്യാർഥികളുടെ കൈവശം കണ്ട ലഹരി വസ്​തുക്കളെ കുറിച്ച് വിദ്യാഭ്യാസ -സ്ഥാപനാധികാരികളുടെ സഹായത്തോടെ വിവരം ശേഖരിച്ച ഡാൻസാഫ് ടീം നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ 120 പാക്കറ്റ് ലഹരിവസ്​തുക്കളുമായി പ്രതിയെ പിടികൂടുകയായിരുന്നു.

ഇയാൾക്കെതിരെ ജുവനൈൽ ജസ്​റ്റിസ്​ ആക്ട് പ്രകാരവും കോട്പാ ആക്ട് പ്രകാരവും തെക്കുംഭാഗം പൊലീസ്​ കേസെടുത്തു. തെക്കുംഭാഗം എസ്.ഐ സുജാതൻപിള്ള, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ആർ. ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ് ചെയ്​തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - KSEB employee arrested for selling drugs to students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.