Posted On
date_range Updated On
date_range വൈദ്യുതി ലൈനിൽ തീപ്പൊരി; അറ്റകുറ്റപ്പണിക്കെത്തിയ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
തലശ്ശേരി: കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പൊന്ന്യം കുണ്ടുചിറ സ്വദേശി രാജനാ(53)ണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെയാണ് ഷോക്കേറ്റത്.
ഇന്നലെ രാത്രി കതിരൂന് സമീപമാണ് അപകടം. പാറംകുന്ന് പരിസരത്ത് വൈദ്യുത കമ്പിയിൽ നിന്ന് തീപ്പൊരി കണ്ടതിനെ തുടർന്ന് നാട്ടുകാർ രാജനെ വിളിക്കുകയായിരുന്നു. സമീപമുള്ള മരത്തിൽ തട്ടിനിന്ന വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്.
സാരമായി പൊള്ളലേറ്റ രാജനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി മരണത്തിന് കീഴടങ്ങി. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.