കൃഷ്​ണദാസ്​ ജാമ്യം നേടിയത്​ ​കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്​ പരാതി

പാലക്കാട്​: നെഹ്​റു കോളജ്​ ചെയർമാൻ പി.കൃഷ്​ണദാസ്​ മുൻകൂർ ജാമ്യം നേടിയത്​ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്​ ജിഷ്​ണുവി​​െൻറ ബന്ധുക്കൾ. പി.കൃഷ്​ണദാസിനെതിരെ ജാമ്യമില്ലാ വകുപ്പ്​ ചേർത്ത്​ പൊലീസ്​ കേസെടുത്തിരുന്നു. എന്നാൽ അറസ്​റ്റിലാകുന്നതിന്​ മുമ്പ്​ അഞ്ചു ദിവസത്തേക്ക്​ അദ്ദേഹം കോടതിയിൽ നിന്ന്​ മുൻകൂർ ജാമ്യം നേടി.

ജില്ലാ കലക്​ടർ ഉൾപ്പെടെ പലരും വിളിച്ച യോഗത്തിൽ കോളജി​െന പ്രതിനിധീകരിച്ച്​ പ​െങ്കടുക്കേണ്ടതുണ്ടെന്നും വിദ്യാർഥികളുടെ ഭാവി തീരുമാനിക്കുന്ന ചർച്ചയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്​ ജാമ്യം നേടിയത്​ എന്നാണ്​ ആരോപണം. 16ാം തീയതിയാണ്​ ജാമ്യാപേക്ഷ പരിഗണിച്ചതും ജാമ്യം നൽകിയതും. എന്നാൽ, 15ാം തീയതി തന്നെ കലക്​ടറുടെ അധ്യക്ഷതയിൽ യോഗം നടക്കുകയും വെള്ളിയാഴ്​ച ക്ലാസുകൾ തുടങ്ങാൻ തീരുമാനമാവുകയും ചെയ്​തിരുന്നു. കോളജി​​െൻറ കാര്യങ്ങൾ നോക്കി നടത്താൻ കൃഷ്​ണദാസി​​െൻറ അനുജൻ കൃഷ്​ണകുമാറിനെ ചുമതല​െപ്പടുത്തിയിരുന്നു.

ഇല്ലാത്ത യോഗത്തിൽ പ​െങ്കടുക്കണ​െമന്ന ആവശ്യമുന്നയിച്ചാണ്​ ജാമ്യം നേടിയതെന്നും ഇത്​ സർക്കാറി​​െൻറ അഭിഭാഷകൻ എതിർത്തില്ലെന്നും ജിഷ്​ണുവി​​െൻറ ബന്ധുക്കൾ ആരോപിച്ചു.

Tags:    
News Summary - krishnadas confuse the court to get bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.