കൊച്ചി: ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.ആര്‍ വിശ്വംഭരന്‍ അന്തരിച്ചു. 71 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ആലപ്പുഴ, എറണാകുളം ജില്ലകളുടെ കലക്ടറായും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി ടെല്‍ക്, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിഷിങ് സൊസൈറ്റി എന്നിവയുടെ എം.ഡി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഹാരാജാസ് കോളജിൽ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ സഹപാഠിയായിരുന്ന കെ.ആർ വിശ്വംഭരൻ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുമായിരുന്നു.
മാവേലിക്കര കാവില്‍ പരേതനായ കെ.വി അച്യുതന്‍റെയും കെ.എസ് തങ്കമ്മയുടെയും മകനാണ്. ഭാര്യ: പി.എം കോമളം, മക്കള്‍: വി. അഭിരാമന്‍, വി. അഖില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.