അങ്ങയ്ക്ക് ധാര്‍മിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ? -കെ.ആർ. മീര

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കപ്പെട്ട അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന് ‍റെയും കാര്യത്തിൽ മുഖ്യമന്ത്രിക്ക് ധാർമിക ബാധ്യതയില്ലേയെന്ന ചോദ്യവുമായി എഴുത്തുകാരി കെ.ആർ. മീര. കോഴിക്കോട് ന ടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ വെച്ച് അലന്‍റെ മാതാപിതാക്കളെ കണ്ടുവെന്നും ഊതി വീർപ്പിച്ചൊരു ബലൂണിൽ കത്തിമുന തറച്ചതു പോലുള്ള അനുഭവമായിരുന്നു അതെന്നും കെ.ആർ. മീര ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

നമുക്കുണ്ടെന്ന് വിശ്വസിക്കുന്ന ജനാധിപത്യ അവകാശങ്ങൾ മിഥ്യയാണ് എന്ന് ഓർമിക്കാൻ അലന്‍റെ മാതാപിതാക്കളുടെ കരിഞ്ഞുപോയ കണ്ണുകളിലേക്ക് നോക്കിയാൽ മതി.

Full View

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കില്‍, പിന്നെ ഏതു കുറ്റകൃത്യം ചെയ്യുമ്പോഴായിരുന്നു അലനും താഹയും പിടിക്കപ്പെട്ടത് എന്നു വെളിപ്പെടുത്താന്‍, ജെ.എന്‍.യുവിലെ ചെറുപ്പക്കാര്‍ ആക്രമിക്കപ്പെട്ട് 10 ദിവസം കഴിഞ്ഞിട്ടും ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടാത്തതില്‍ മന:സാക്ഷിക്കുത്തില്ലാതെ പ്രതിഷേധിക്കാന്‍ വേണ്ടിയെങ്കിലും അങ്ങയ്ക്ക് ധാര്‍മിക ബാധ്യതയില്ലേ, പ്രിയപ്പെട്ട മുഖ്യമന്ത്രീ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

Tags:    
News Summary - kr meer's facebook post kozhikode maoist arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.