ഗൗരിയമ്മയും ടി.വി. തോമസും -കേരള രാഷ്​ട്രീയത്തിലെ ഏക മന്ത്രി ദമ്പതികൾ

കേരള രാഷ്​ട്രീയത്തിലെ ഏക മന്ത്രി ദമ്പതികളായിരുന്നു ഗൗരിയമ്മയും ടി.വി. തോമസും. 1957ലെ ആദ്യ ഇ.എം.എസ്​ മന്ത്രിസഭയിൽ ഗൗരിയമ്മ റവന്യൂ വകുപ്പും ടി.വി. തോമസ്​ വ്യവസായ^തൊഴിൽ വകുപ്പുമായിരുന്നു. കൈകാര്യം ചെയ്​തിരുന്നത്​.

താൻ അങ്ങോട്ടു​ കയറി ടി.വിയെ പ്രണയിക്കുകയായിരുന്നില്ലെന്ന്​ ഗൗരിയമ്മ പിന്നീട്​ വെളിപ്പെടുത്തിയിട്ടുണ്ട്​. ഒരേ പാർട്ടിയിൽ, ഒരേ ആദർശത്തി​െൻറ കാറ്റും കോളുമേറ്റ്​ പരസ്​പരം തോന്നിയ ഇഷ്​ടമായിരുന്നു അവരുടേത്​. ആദർശത്തിൽ അൽപം വ്യതിയാനമുണ്ടായപ്പോൾ ആ ബന്ധം അവസാനിക്കുകയും ചെയ്​തു.


1957 മേയ്​ 30ന്​ തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലായിരുന്നു ടി.വി. ​തോമസി​െൻറയും ഗൗരിയമ്മയുടെയും വിവാഹം.

അതിനുമുമ്പ്​ ആരുമറിയാതെ തിരുനെൽവേലിയിൽ രജിസ്​റ്റർ വിവാഹം നടത്താൻ ശ്രമിച്ചെങ്കിലും സ്​പെഷൽ മാരേജ്​ ആക്​ട്​ പ്രകാരം ഒരു മാസം മുമ്പേ നോട്ടീസ്​ നൽകി മാത്രമേ ചെയ്യാനാവൂ എന്നറിയുന്നത്​. അതോടെയാണ്​ പ്രണയരഹസ്യം പരസ്യമാകുന്നത്​. 1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ്​ സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു.


ടി.വി. തോമസി​െൻറ അന്ത്യനിമിഷങ്ങളിൽ കൂടെയില്ലാതെ പോയതി​െൻറ ദുഃഖം ഗൗരിയമ്മയിൽനിന്നും ഒരിക്കലും മാഞ്ഞുപോയിരുന്നില്ല. ബോംബെയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ടി.വിയെ കാണാൻ പാർട്ടി അനുമതി വാങ്ങിയാണ്​ പോയത്​. രണ്ടാഴ്​ചയോളം ബോംബെയിലെ ആശുപത്രിയിൽ ടി.വിയെ പരിചരിച്ചു.


പിരിയാൻ നേരം അദ്ദേഹം ഒരുപാട്​ കരഞ്ഞെന്ന്​ ഗൗരിയമ്മ ഓർക്കുന്നു. പിന്നീട്​ കാണാനായില്ല. 1977 മാർച്ച്​ 26ന്​ ടി.വി മരിച്ചു. തിരുവനന്തപുരത്ത്​ മൃതദേഹം കാണാൻ മാത്രമാണ്​ പോയത്​. മൃതദേഹം മൂടിയിരുന്ന തുണി നീക്കി ആ മുഖമൊന്ന്​ കണ്ടു. ചാത്തനാ​ട്ടെ വീട്ടിൽ മൃതദേഹം കൊണ്ടുവരണമെന്ന്​ ആഗ്രഹിച്ചിരു​െന്നങ്കിലും നടന്നില്ല എന്നും ഗൗരിയമ്മ പിന്നീട്​ പറഞ്ഞു. ത​െൻറ പിൻമുറ കാക്കാൻ മക്കളില്ലാതെ പോയത്​ ഗൗരിയമ്മയുടെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമായിരുന്നു.

Full View


Tags:    
News Summary - KR Gouri Amma and TV Thomas Kerala politics The only couple in ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT