കണ്ണൂർ: കടം വാങ്ങിയ പണത്തിെൻറ പലിശ നൽകാൻ പണം കടം വാങ്ങുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ -കെ. ശങ്കരനാരായണൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ്പ്രസംഗംപോലും സാഹിത്യ സമ്മേളനമാക്കിമാറ്റിയ കഴിവുകെട്ട ധനമന്ത്രിയാണ് കേരളത്തിലുള്ളത്. കേരളത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിവരമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് െഎസക്കിനോട് നാളെമുതൽ വരേണ്ടതില്ല എന്നുപറഞ്ഞാൽ മതിയെന്നും ശങ്കരനാരായണൻ പറഞ്ഞു. ഭാരതത്തിലാകെ ജനാധിപത്യവും മതേതരത്വവും ധ്വംസിക്കുന്ന ഒരു സർക്കാറാണുള്ളത്. കോൺഗ്രസാണെങ്കിൽ ചരിത്രത്തിൽ ഇത്രയധികം ക്ഷീണിച്ച കാലഘട്ടമുണ്ടായിട്ടില്ല. ഇൗ അവസ്ഥയിൽനിന്ന് ഭാരതത്തെ മോചിപ്പിക്കുന്നതിന് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അധ്യാപകസമൂഹം മുന്നോട്ടുവരണമെന്നും ശങ്കരനാരായണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.