നരേന്ദ്ര മോദി നടപ്പാക്കുന്നത് അധികാര കേന്ദ്രീകരണം -എം.എം. ഹസൻ

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അധികാരവികേന്ദ്രീകരണം നടപ്പാക്കിയപ്പോൾ നരേന്ദ്ര മോദി അധികാര കേന്ദ്രീകരണമാണ് മൂന്ന് വർഷമായി രാജ്യത്ത് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ. ഇന്ദിര ഭവനിൽ രാജീവ് ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടേത് ഏകാധിപത്യമാണ്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് വ്യക്​തമാക്കുന്നതാണ് സംസ്​ഥാന സർക്കാറുകളുമായി ഒരു കൂടിയാലോചനയും നടത്താതെ നടപ്പാക്കിയ നോട്ട് നിരോധനം. രാജീവ് ഗാന്ധി ജീവിച്ചിരു​െന്നങ്കിൽ ശാസ്​ത്രസാങ്കേതിക രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടം  ഇന്ത്യ നടത്തിയേനെയെന്നും എം.എം. ഹസൻ പറഞ്ഞു.

Tags:    
News Summary - KPCC President MM Hassan Attack to Prime Minister Narendra Modi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.