വിഴിഞ്ഞം: ക്രെഡിറ്റ് കൈക്കലാക്കാന്‍ എൽ.ഡി.എഫ് ശ്രമം -കെ.പി.സി.സി

തിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ  അഴിമതി ആരോപിക്കുകയും പദ്ധതിയുടെ ക്രെഡിറ്റ് കൈക്കലാക്കാന്‍ എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുകയുമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി. അഴിമതിയുണ്ടെങ്കില്‍ വിഴിഞ്ഞം തുറമുഖ കരാര്‍ റദ്ദാക്കി പുതിയ കരാറുണ്ടാക്കണമെന്ന് കെ.പി.സി.സി യോഗം ആവശ്യപ്പെട്ടു. അതേസമയം, കരാര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന വിഎം സുധീരന്‍റെ വിമര്‍ശനം തർക്കത്തിന് വഴിവെച്ചു. കരാര്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തെന്ന് കെ. മുരളീധരന്‍ പറഞ്ഞു. 

താന്‍ ആവശ്യപ്പെട്ടിട്ടും കെ.പി.സി.സി ഏകോപനസമിതി വിളിച്ചുചേര്‍ക്കാത്താണ് പ്രശ്‌നമായത്. വിഴിഞ്ഞം കരാര്‍ പറഞ്ഞാണ് വോട്ട് പിടിച്ചത്. തിരുവനന്തപുരത്ത് അത് ഗുണമായെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ നിര്‍ദേശത്തിന് വിരുദ്ധമായി ഏക ടെണ്ടര്‍ അംഗീകരിച്ചത് സംശയത്തിനിടയാക്കിയെന്ന് പി.സി ചാക്കോയും പറഞ്ഞു. സിവിസിയുടെ അനുമതി നേടിയിരുന്നെന്ന് ഉമ്മന്‍ചാണ്ടി മറുപടിയും പറഞ്ഞു. 

കേരള കോണ്‍ഗ്രസിനെതിരായ വീക്ഷണം എഡിറ്റോറിയല്‍ വന്ന പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായി നീക്കങ്ങള്‍ വേണ്ടെന്ന ധാരണിയിലും യോഗമെത്തി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും കെ.പി.സി.സി തീരുമാനിച്ചു.

Tags:    
News Summary - KPCC Political meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.