കെ.പി.സി.സി. നേതൃയോഗം ജനുവരി 24ന്

തിരുവനന്തപുരം: രാഷ്​ട്രീയ സാഹചര്യം ചർച്ച​െചയ്യാൻ കോൺഗ്രസ്​ നേതൃയോഗം ചേരുന്നു.  കെ.പി.സി.സി നേതൃയോഗം 24ന്​ രാവിലെ 10.30നും ഉച്ചക്ക്​ മൂന്നിന്​ രാഷ്​ട്രീയകാര്യസമിതി യോഗവും ചേരാനാണ്​ തീരുമാനം.
ജെ.ഡി.യുവി​​െൻറ മുന്നണിമാറ്റം, ​െചങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കം, കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കെതിരായ സമര^പ്രചരണ പരിപാടികൾ എന്നിവ പരിഗണിക്കും. മാണി ഗ്രൂപ്പിന്​ പിന്നാലെ ജെ.ഡി.യുവും മുന്നണി വിട്ടുപോയത്​ യു.ഡി.എഫിന്​ പ്രഹരമായി​. മുന്നണി ബന്ധത്തി​​െൻറ കാര്യത്തിൽ മാണി ഗ്രൂപ്​​ ഒൗദ്യോഗിക നിലപാട്​ വ്യക്തമാക്കിയിട്ടില്ലെങ്കിലും ദിവസം കഴിയുംതോറും യു.ഡി.എഫിലേക്ക്​ മടങ്ങുന്നതിനുള്ള സാധ്യത കുറയുകയാണ്​. ഇൗ സാഹചര്യത്തിൽ മുന്നണിയെ കൂടുതൽ  ശക്തിപ്പെടുത്തുന്നതിന്​ ആവശ്യമായ മാർഗങ്ങൾ കോൺഗ്രസിന്​ ആലോചിക്കേണ്ടി വരും.

സിറ്റിങ്​ എം.​എൽ.എയുടെ മരണംവഴി ചെങ്ങന്നൂർ സീറ്റിൽ ഉപതെരഞ്ഞെടുപ്പ്​​ അനിവാര്യമായി. യു.ഡി.എഫ്​ സ്ഥാനാർഥികൾ ദശാബ്​ദങ്ങളായി വിജയിച്ചുവന്ന സീറ്റ്​ കഴിഞ്ഞ തവണയാണ്​ കൈവിട്ടുപോയത്​. അതിനാൽ ഉപതെരഞ്ഞെടുപ്പ്​ മുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്​. യു.ഡി.എഫിൽ കോൺ​ഗ്രസിന്​ അവകാ​ശ​െപ്പട്ട സീറ്റാണിത്​. തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മണ്ഡലം തിരിച്ചുപിടിക്കുന്നതിനാവശ്യമായ ഒരുക്കം  മുൻകൂട്ടി ആരംഭിക്കാനാണ്​ കോൺഗ്രസ്​ നീക്കം. 

ലോക്​സഭ തെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ടുള്ള ഒരുക്കവും യോഗം പരിഗണിക്കും. അതി​​െൻറ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ​െക്കതിരായ സമരപ്രചാരണ പരിപാടികൾക്ക്​ രൂപം നൽകും. താഴേത്തട്ടിൽ പാർട്ടി സംഘടന സംവിധാനവും പ്രവർത്തനവും സജീവമാക്കുന്നതിനാവശ്യമായ ചർച്ചകളും ഉണ്ടാകും. വി.ടി. ബൽറാമി​​െൻറ വിവാദ പ്രസ്​താവനയും കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്​ മാറ്റിയതുമായി ബന്ധ​പ്പെട്ട്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസ​ൻ നടത്തിയ വിവാദ പ്രസ്​താവനയും കെട്ടടങ്ങിയെങ്കിലും യോഗത്തിൽ ഉയർന്നുവന്നേക്കാം.

Tags:    
News Summary - KPCC Leaders Meeting on January 24th -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.