ബംഗളൂരു: ലോക്ക് ഡൗണിൽ ബംഗളൂരുവിൽ കുടുങ്ങികിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിെൻറ ഭാഗമായി കർണാടക കോൺഗ്രസ് ഏർപ്പെടുത്തിയ ആദ്യ ബസ് പുറപ്പെട്ടു. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ കോൺഗ്രസ് ഭവന് മുന്നിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഡി.കെ. ശിവകുമാർ ബസിെൻറ ഫ്ലാഗ് ഒാഫ് നിർവഹിച്ചു.
കുമളി വഴി കായംകുളത്തേക്കുള്ള ബസിൽ 25പേരാണുള്ളത്. കർണാടക കോൺഗ്രസാണ് യാത്രക്കാരുടെ ചിലവ് വഹിക്കുന്നത്. ചൊവ്വാഴ്ച അതിർത്തി കടക്കാനുള്ള കേരളത്തിെൻറ പാസ് ലഭിച്ചിട്ടുള്ളവരാണ് ബസിലുള്ളത്. പാസ് ലഭിച്ചിട്ടുള്ളവർക്കാണ് സൗജന്യ യാത്ര ഒരുക്കുന്നത്.
യാത്രയുടെ ചുമതലയുള്ള എൻ.എ. ഹാരിസ് എം.എൽ.എ, കർണാടക പ്രവാസി േകാൺഗ്രസ് പ്രസിഡൻറ് സത്യൻ പുത്തൂർ, ജനറൽ സെക്രട്ടറി വിനു തോമസ്, കോൺഗ്രസ് സോഷ്യൽ മീഡിയ േകാ-ഒാഡിനേറ്റർ എൻ.എ മുഹമ്മദ് ഹാരിസ് നാലപ്പാട്, ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.