കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായിരുന്ന ജി. രാമൻ നായർ ബി.ജെ.പിയിൽ ചേർന്നേക്കും. ശബരിമല വിഷയത്തിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിനു രാമൻ നായരെ കെ.പി.സി.സി സസ്പെൻഡ് ചെയ്തതിരുന്നു.
പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവേത്ര. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ പരസ്യപ്രഖ്യാപനം നടത്തിയേക്കും. എൻ.എസ്.എസ് നേതൃത്വവുമായി അടുത്തബന്ധമുള്ള രാമൻ നായർ അവരുടെ അഭിപ്രായവും തേടിയിട്ടുണ്ട്.
േകാൺഗ്രസ് സസ്പെൻഡ് ചെയ്തത് വിശദീകരണം തേടാതെയാണെന്നും ആരും ഒരു നോട്ടീസും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എന്ന നിലയിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ബി.ജെ.പി സമരത്തിൽ പങ്കെടുത്തത്. പൊതുപ്രവര്‍ത്തകനെന്ന നിലയിൽ ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടാന്‍ ശബരിമല സമരത്തിനിടെ അവസരം കിട്ടി. ഇനി ഇവിടെ നില്‍ക്കാന്‍ അവസരം കിട്ടുന്നില്ലെങ്കിൽ അവിടേക്ക് പോകാതെ നിവൃത്തിയില്ല. ബി.ജെ.പി നേതാക്കള്‍ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ശനിയാഴ്ച കേരളത്തിലെത്തുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.