ഗർഭിണിക്ക്​ കോവിഡ്​: കോഴിക്കോട്​ സ്വകാര്യ ആശുപത്രി ജീവനക്കാർ ക്വാറൻറീനിൽ

കോഴിക്കോട്​: ചികിത്സ തേടിയെത്തിയ ഗർഭിണിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ കോഴിക്കോട്​ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ ​പ്രവർത്തകർ ക്വാറൻറീനിൽ പ്രവേശിച്ചു. ഒരു ഡോക്​ടറും മൂന്ന്​ നഴ്​സുമാരുമാണ്​ നിരീക്ഷണത്തിൽ പോയത്​.

ഇന്നലെയാണ്​(ചൊവ്വാഴ്​ച)​ കല്ലായി സ്വദേശിയായ ഗർഭിണിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്​. റൂട്ട്​ മാപ്പ്​ പ്രകാരം ഇവർ ജൂൺ 23, 25 ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു​. 

ചികിത്സിച്ച ഗൈനക്കോളജി ഡോക്​ടറോടും മൂന്ന്​ നഴ്​സുമാരോടും ക്വാറൻറീനിൽ പോകാൻ ആവശ്യ​െപ്പട്ടിരുന്നുവെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ പറയുന്നു. 
 

Tags:    
News Summary - kozhikode private hospital health workers under quarantine -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.