പയ്യോളി: നവവധുവിനെ പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണനാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഭർത്താവ് ഷാനിന്റെ പയ്യോളിയിലെ മൂന്നുകുണ്ടൻചാലിൽ ‘കേശവ് നിവാസ്’ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വിദേശത്ത് ജോലിയുള്ള ഷാൻ അടുത്തദിവസം തിരിച്ചുപോകാൻ ഒരുങ്ങവെയാണ് മരണം. കോഴിക്കോട് ഗവ. ലോ കോളജിലെ മൂന്നാം വർഷ നിയമവിദ്യാർഥിയാണ് ആർദ്ര.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയുള്ളതായി ആർദ്രയുടെ വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആർദ്രയുടെ പിതാവ്: ബാലകൃഷ്ണൻ. മാതാവ്: ഷീന. സഹോദരി: ആര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.