മു​ബീ​ൻ അ​ൻ​സാ​രി

എം.​ഡി.​എം.​എ​യു​മാ​യി കോഴിക്കോട് സ്വദേശി പിടിയിൽ

വ​ള്ളി​ക്കു​ന്ന്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ലാ​യി.

റെ​യ്ഡി​ലും വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലു​മാ​ണ് 19 ഗ്രാ​മോ​ളം എം.​ഡി.​എം.​എ​യു​മാ​യി കോ​ഴി​ക്കോ​ട് ടൗ​ൺ പു​തി​യ​പാ​ലം സ്വ​ദേ​ശി മും​താ​സ് മ​ൻ​സി​ലി​ൽ മു​ബീ​ൻ അ​ൻ​സാ​രി​യെ (24) പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കാ​റും പി​ടി​ച്ചെ​ടു​ത്തു.

സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ്ങി​ലൂ​ടെ മാ​ത്ര​മാ​ണ് ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ജു​മോ​ൻ, വി.​കെ. സൂ​ര​ജ്, സ​ന്തോ​ഷ്, പ്രി​വ​ൻ​റി​വ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്ര​ജോ​ഷ് കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ, സി.​ഇ.​ഒ​മാ​രാ​യ ശി​ഹാ​ബു​ദ്ദീ​ൻ, സാ​ഗി​ഷ്, നി​തി​ൻ, വി​നീ​ഷ്, വ​നി​ത ഓ​ഫി​സ​ർ സി​ന്ധു തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - kozhikode native arrested with MDMA in vallikkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.