കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ് നടന്നുവെന്ന പരാതിയിൽ 17 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികൾ നൽകിയ പരതിയിലാണ് നടപടി. ഈ മാസം 15ന് പുലർച്ചെയാണ് പരാതിക്കിടയായ സംഭവം നടന്നത്. ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം നടത്തിയിരുന്നു.
ഹോസ്റ്റലിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുട്ടികളെ പുലർച്ചെ മൂന്നോടെ എഴുന്നേൽപ്പിച്ച് മുതിർന്ന കുട്ടികളുടെ മുറിയിലേക്ക് കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ബുധനാഴ്ച കുട്ടികൾ ക്ലാസിൽ നിന്നും ഇരുന്നും ഉറങ്ങുന്നത് കണ്ട അധ്യാപകർ കാര്യം അന്വേഷിച്ചപ്പോഴാണ് റാഗ് ചെയ്തതായി കുട്ടികൾ പറഞ്ഞത്. ഇവർ പരാതി എഴുതിത്തരാൻ ആവശ്യപ്പെടുകയായിരുന്നു.
അധ്യാപകർക്ക് ഒപ്പം എത്തിയാണ് രണ്ടു ക്ലാസുകളിലെ കുട്ടികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്. ഇതു പ്രകാരമാണ് ഡോക്ടർമാരുടെ 3 അംഗ സമിതി അന്വേഷണം ആരംഭിച്ചത്. ഓർത്തോ വിഭാഗം ഒന്നാം വർഷ പി.ജി വിദ്യാർഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ 2 പി.ജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇവിടെ വീണ്ടും റാഗിങ് നടന്നതായി പരാതി ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.