Posted On
date_range Updated On
date_range കോഴിക്കോട്-ഡൽഹി എയർ ഇന്ത്യ സർവിസ് പ്രതിദിനമാകുന്നു
കരിപ്പൂർ: എയർ ഇന്ത്യയുടെ കോഴിക്കോട്-ഡൽഹി എയർ ഇന്ത്യ സർവിസ് പ്രതിദിനമാകുന്നു. നിലവിൽ ആഴ്ചയിൽ നാല് സർവിസ് ഉണ്ടായിരുന്നതാണ് പ്രതിദിന സർവിസായി മാറുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരുന്നു നേരത്തേ ഈ സർവിസുകൾ ഉണ്ടായിരുന്നത്. തിരക്കേറിയതോടെയാണ് എല്ലാ ദിവസവുമാക്കിയത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്-ഡൽഹി സെക്ടറിൽ നേരിട്ടും ബാക്കിയുള്ള ദിവസങ്ങളിൽ കോഴിക്കോട്-കണ്ണൂർ-ഡൽഹി എന്നിങ്ങനെയുമാണ് ഷെഡ്യൂൾ.
തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ഡൽഹി-കോഴിക്കോട്-കണ്ണൂർ-ഡൽഹി സെക്ടറിലും ബാക്കിയുള്ള ദിവസം ഡൽഹി-കണ്ണൂർ-കോഴിക്കോട്-ഡൽഹി എന്നിങ്ങനെയുമാണ് പുതിയ ഷെഡ്യൂൾ. ഇതോടെ കരിപ്പൂരിൽനിന്ന് രാജ്യതലസ്ഥാനത്തേക്ക് എല്ലാ ദിവസവും രണ്ട് സർവിസുണ്ടാകും. നിലവിൽ ഇൻഡിഗോയും എല്ലാ ദിവസവും ഡൽഹിയിലേക്ക് സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.