കോഴിക്കോട്ട് എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ; കടത്തിയത് ബംഗ്ലൂളൂരുവിൽ നിന്നും വടകരക്ക്

കോഴിക്കോട്: ബംഗ്ലൂളൂരുവിൽ നിന്നും വടകരക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് കോഴിക്കോട് തൊട്ടില്‍പാലത്ത് പിടിയിലായത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. പൊലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനേയും ഇവർ ഒപ്പം കൂട്ടിയിരുന്നു.

Tags:    
News Summary - Kozhikode couple arrested with MDMA; Transported from Bengaluru to Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.