Posted On
date_range Updated On
date_range കാളിരാജ് മഹേഷ് കുമാർ പുതിയ കോഴിക്കോട് കമീഷണർ
കോഴിക്കോട്: സിറ്റി പൊലീസ് കമീഷണറായി കാളിരാജ് മഹേഷ് കുമാറിെന നിയമിച്ചു. നിലവിലെ കമീഷണർ ജെ. ജയനാഥിനെ പൊലീസ് ഹെഡ് ക്വാർേട്ടഴ്സിലേക്കാണ് മാറ്റിയത്. തിരുവനന്തപുരത്ത് റെയിൽവേ എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു കാളിരാജ് മഹേഷ്കുമാർ. നേരത്തേ പൊലീസ് െഹഡ് ക്വാർേട്ടഴ്സിൽ എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം ജമ്മു^കശ്മീർ കാഡർ െഎ.പി.എസ് ഒാഫിസറാണ്. ഇൻറർ കാഡർ ട്രാൻസ്ഫർ വഴിയാണ് കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.