Posted On
date_range Updated On
date_range കോഴിക്കോട് ബൈപാസ്: 43 ശതമാനം പൂർത്തിയായി
ന്യൂഡൽഹി: കോഴിക്കോട് ബൈപാസ് ആറുവരി പാതയുടെ 43 ശതമാനം ജൂൺ 30 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ചതായി ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കോഴിക്കോട് ബൈപ്പാസിന് ഇരുവശവും നടക്കുന്ന പ്രവൃത്തികളെക്കാൾ വേഗത്തിൽ ആറുവരിപാതയുടെ നിർമാണ ജോലി പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ നിർമാണം ഭൂമിയേറ്റെടുക്കൽ ഘട്ടത്തിലാണെന്നും, വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ഏല്പിച്ചെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.