കോഴിക്കോട്: കോഴിക്കോട്ടെ ഫുട്ബാൾ ആരാധകരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ച ഓട്ടോ ചന്ദ്രൻ നിര്യാതനായി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം കളിക്കാരുടെയും കാണികളുടെയും ഹരമായിരുന്നു മീശക്കാരനായ മീശ ചന്ദ്രൻ എന്ന ഓട്ടോ ചന്ദ്രൻ.
കോഴിക്കാട്ട് ഫുട്ബാൾ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. നാഗ്ജി ഫുട്ബാൾ തുടങ്ങിയ 1952 മുതൽ ഗാലറിയുടെ ആവേശമായി ചന്ദ്രനുണ്ടായിരുന്നു.
തോപ്പയിൽ കടപ്പുറത്തെ വീട്ടിൽ ഫുട്ബാളിന്റെ ചരിത്രമറിയാൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ സന്ദർശകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.