ന്യൂഡൽഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന കാര്യ ത്തിൽ തൽക്കാലം തുടർനടപടികളൊന്നും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രി ഹർദീപ് സ ിങ് പുരി ഉറപ്പു നൽകിയതായി എം.കെ രാഘവൻ എം.പി. പ്രതിവർഷം 120 കോടി രൂപയുടെ വരുമാനമുണ് ടായിരുന്ന വിമാനത്താവളമാണ് കോഴിക്കോേട്ടതെന്ന് എം.കെ രാഘവൻ ചൂണ്ടിക്കാട്ടി.
അറ്റകുറ്റപ്പണിയുടെ പേരിൽ രണ്ടു വർഷം ഭാഗികമായി അടച്ചിട്ടപ്പോൾ പോലും വിമാനത്താവളം ലാഭത്തിൽ പ്രവർത്തിെച്ചന്നും അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു. രമ്യ ഹരിദാസ് എം.പിയും കൂടിക്കാഴ്ചയിൽ പെങ്കടുത്തു.
ഗൾഫ് റൂട്ടിലെ അമിത വിമാന ചാർജ് അടക്കം വ്യോമയാന മന്ത്രാലയവുമായി ബന്ധെപ്പട്ട കേരള വിഷയങ്ങൾ ചർച്ച ചെയ്യാൻ വകുപ്പു മന്ത്രി ഹർദീപ് സിങ് പുരി വ്യാഴാഴ്ച സംസ്ഥാനത്തുനിന്നുള്ള എം.പിമാരുടെ യോഗം വിളിച്ചു. പ്രവാസി മലയാളികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾ മന്ത്രി വി. മുരളീധരൻ വിളിച്ച കേരള എം.പിമാരുടെ യോഗത്തിൽ ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തിെൻറ അഭ്യർഥന പ്രകാരമാണ് വ്യാഴാഴ്ചത്തെ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.