കൊട്ടിയൂർ പീഡനം: ഇരയെ വിവാഹം കഴിക്കാമെന്ന്​ പ്രതി ഫാ. റോബിൻ 

കൊച്ചി: ഏറെ വിവാദമായ കൊട്ടിയൂർ പീഡനക്കേസിൽ ഇരയെ വിവാഹം കഴിക്കാമെന്ന്​ പ്രതിയായ മുൻ വൈദികൻ. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന ഫാ. റോബിൻ റോബിന്‍ വടക്കുംചേരിയാണ് ഈ ആവശ്യമുന്നയിച്ച്​ ഹൈകോടതിയെ സമീപിച്ചത്.

റോബിനും പെൺകുട്ടിയും ഒരുമിച്ചാണ് കോടതിയിൽ അപേക്ഷ നൽകിയത്. ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിൻ അനുമതി തേടി. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സ​െൻറ്​ സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച്​ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി.എൻ.എ ടെസ്​റ്റ്​ ഉൾപ്പെടെ നടത്തിയാണ്​ കുറ്റകൃത്യം തെളിയിച്ചത്​. ഇതിനിടെ, പെണ്‍കുട്ടി ഗര്‍ഭിണിയായതി​​െൻറ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ വരെ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.

Tags:    
News Summary - kottiyur rape case updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.