കോട്ടയം: സ്വന്തം ചരമപരസ്യം പത്രങ്ങൾക്ക് നൽകിയശേഷം 75കാരൻ ജോസഫ് മുതിർന്നത് സിനിമയെ വെല്ലുന്ന സാഹസത്തിന്. പെട്ടെന്നുള്ള തീരുമാനത്തിെൻറ പുറത്തല്ല ജോസഫ് വീട് വിട്ടത്. ശരീരത്തെ ബാധിച്ച അർബുദം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ നന്നായി പതറി. നാലുമക്കളിൽ മൂന്നുപേർ വിദേശത്തും ഒരാൾ അഭിഭാഷകനുമാണ്. 15 വർഷമായി വീട്ടിൽ ഭാര്യ മാത്രമാണ് കൂട്ട്. ഇതിനിടെയാണ് വില്ലനായി രോഗമെത്തിയത്. ഇതോടെ എങ്ങനെയും മരിക്കണമെന്നുള്ള ചിന്തയിലേക്ക് വഴിമാറി. താൻ മാറിയാൽ ഭാര്യയെ മക്കൾ നന്നായി നോക്കുമെന്ന് തോന്നിയപ്പോൾ വീട് വിടാൻ തീരുമാനിച്ചതായി പൊലീസിനോട് പറഞ്ഞു.
ഇതിന് മുന്നോടിയായി തമാശയായി വ്യാജ ചരമപ്പരസ്യം പത്രങ്ങൾക്ക് നൽകാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. അങ്ങനെയാണ് നവംബർ 29ന് മൂന്ന് പത്രത്തിലും പരസ്യം നൽകിയത്. ചരമവാർത്തയും പരസ്യവും വരുമെന്ന് ഉറപ്പായതോടെ മുങ്ങുകയായിരുന്നു. ഒരാഴ്ചയോളം പൊലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച് ‘പരേതൻ’ കോട്ടയത്ത് പ്രത്യക്ഷപ്പെട്ടത് ബന്ധുക്കൾക്കും ആശ്വാസമായി. നാടുവിട്ടശേഷം കടുത്തുരുത്തിയിലെ കുടുംബവീടിനുസമീപത്തെ ആലിൻചുവട്ടിലെ ലോഡ്ജിൽ മുറിയെടുത്താണ് തങ്ങിയത്. ചരമവാർത്ത വൈറലായതോടെ മംഗളൂരുവിലേക്ക് വണ്ടികയറി. ക്ലീൻഷേവ് ചെയ്ത് നല്ല വൃത്തിയുള്ള വെള്ളമുണ്ടും ഷർട്ടും ധരിച്ച് കുറച്ചുദിവസം അവിടെ ചുറ്റിക്കറങ്ങി. പിന്നെ കോട്ടയത്തേക്ക് ട്രെയിനിലെത്തി മുന്തിയ ലോഡ്ജിൽ 1500 രൂപ ദിവസവാടകയുള്ള മുറിയിലാണ് താമസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.