കോട്ടയത്ത് മട വീണു; 220 ഏക്കർ നെൽകൃഷി വെള്ളത്തിൽ

കുമരകം (കോട്ടയം): കോട്ടയം ജില്ലയിലെ മണ്ണടിച്ചിറയിൽ മട വീണു. പുലർച്ചെ കുമരകത്തിന് സമീപമുള്ള പ്രദേശത്താണ് സംഭവം. 12 ദിവസം മാത്രം പ്രായമുള്ള നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. പുറം ബണ്ടിന്‍റെ ബലക്ഷയത്തെ തുടർന്നാണ് നെൽപാടത്ത് വെള്ളം കുതിച്ചുകയറിയത്.

നെൽച്ചെടികൾ നശിച്ചു പോകാതിരിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. മണൽ ചാക്കുകൾ കൊണ്ട് ബണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. മീനച്ചിലാർ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യം നിലവിലുണ്ട്.

Tags:    
News Summary - Kottayam Paddy Fields; 220 acres of paddy cultivation in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.