താഴത്തങ്ങാടി കൊലപാതകം: പ്രതി വലയിലായത്​ പഴുതടച്ച അന്വേഷണത്തിലൂടെ

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം നടന്ന് 48 മണിക്കൂറിനകം പ്രതിയെ പിടികൂടിയത് പൊലീസിന് നേട്ടമായി. തിങ്കളാഴ്ച വൈകീട്ട് പുറംലോകം അറിഞ്ഞ കേസിൽ പ്രതിയെ ബുധനാഴ്ചതന്നെ കസ്​റ്റഡിയിലെടുത്തു. കൊലപാതകത്തിനുപിന്നിൽ അടുത്ത പരിചയക്കാരാവുമെന്ന നിഗമനമാണ് തുടക്കം മുതലേ പൊലീസിനുണ്ടായിരുന്നത്. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയതോടെ മോഷ്​ടിച്ച കാറി​​െൻറ റൂട്ട് കിട്ടിയതാണ്​ പ്രതിയെ തിരിച്ചറിയാൻ സഹായകമായത്.  ഭക്ഷണശാലകളിൽ പാചകക്കാരനായിരുന്ന ബിലാല്‍ അടുത്തകാലത്ത് എറണാകുളത്ത്​ ഡ്രൈവറായും ജോലിചെയ്​തിട്ടുണ്ട്​. ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികളിലും വൈദഗ്ധ്യമുണ്ടായിരുന്നു. 


ദമ്പതികളെ ആക്രമിച്ച് അവശരാക്കിയശേഷം ഷോക്ക് അടിപ്പിക്കാൻ വയര്‍ കണക്ട് ചെയ്ത രീതി, ഇലക്ട്രിക്കല്‍ ജോലി അറിയുന്ന ഒരാള്‍ ചെയ്യുന്ന തരത്തിലുള്ളതായിരുന്നു. ഇത്തരം ജോലി അറിയുന്ന, സി.സി ടി.വി ദൃശ്യങ്ങളില്‍ കണ്ട വ്യക്തിയുമായി സാമ്യമുള്ള വ്യക്തികളില്‍ നടത്തിയ അന്വേഷണമാണ് പൊലീസിനെ ബിലാലിലെത്തിച്ചത്. പരിചയമുള്ളവരാണ് കൃത്യം നടത്തിയതെന്ന കണക്കുകൂട്ടൽ മുൻനിർത്തിയായിരുന്നു അന്വേഷണം.

കാർ കണ്ടെത്തിയത്​ ആലപ്പുഴയിൽ

ആലപ്പുഴ: കോട്ടയത്തു നിന്ന്​ ബിലാൽ രക്ഷപ്പെട്ട കാർ ആലപ്പുഴയിൽ ​ കണ്ടെത്തി. ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ്‌ സ്കൂളിന് മുന്നിൽ റോഡരികിൽ നിർത്തിയിട്ട നിലയിലാണ്​ ചുവപ്പ് മാരുതി വാഗൺ ആർ കാർ കണ്ടെത്തിയത്​. ബിലാൽ പഠിച്ചത്​ പട്ടണമധ്യത്തിലെ ഈ സ്​കൂളിലാണ്​. കാറി​​െൻറ വലത് ഡോറിൽ​ രക്തക്കറയും മുടിയും  കണ്ടെത്തി. ഫോറൻസിക്​ വിദഗ്ധർ മറ്റ്​  തെളിവുകളും ശേഖരിച്ചു. ബിലാലി​​െൻറ ആധാർ കാർഡും കാറിൽ കണ്ടെത്തി​. ബാറ്ററി ബിലാൽ എന്നും ഇയാൾക്ക്​ വിളിപ്പേരുണ്ട്​. 

സാലിയുടെ നില ഗുരുതരം 

കൊല്ലപ്പെട്ട ഷീബയുടെ ഭര്‍ത്താവ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്​. ഷീബയുടെ മൃതദേഹത്തിനരികെ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന സാലിയെ എട്ട്​ മണിക്കൂറിനുശേഷമാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സാലിയെ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോഴും വ​െൻറിലേറ്റർ സഹായത്തോടെയാണ് ചികിത്സ.  

Tags:    
News Summary - Kottayam murder: 23-year-old arrested, accused known to couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.