Posted On
date_range Updated On
date_range ഗൃഹനാഥൻ മരിച്ചു; അരളി ഇല ജ്യൂസ് കഴിച്ചിരുന്നെന്ന് ബന്ധുക്കൾ
കോട്ടയം: വിഷാംശം ഉള്ളിൽചെന്ന ഗൃഹനാഥൻ മരിച്ചു. മൂലവട്ടത്ത് മുപ്പായിപാടത്ത് വിദ്യാധരൻ (63) ആണ് മരിച്ചത്. ഇദ്ദേഹം അരളി ഇലയുടെ ജ്യൂസ് കുടിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഒൗഷധമാണെന്ന് കരുതിയാണ് അരളി ഇല ജ്യൂസ് കുടിച്ചതത്രെ. പിന്നീട് ശാരീരിക അസ്വസ്ഥതകൾ കാണിച്ചതോടെ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.
ഏപ്രിൽ 28ന് ഹരിപ്പാട്ട് 24കാരി സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ ഒരു ചെടിയുടെ ഇല കടിച്ചു തുപ്പിക്കളഞ്ഞതായി സൂര്യ പറഞ്ഞിരുന്നു. ഈ ചെടി അരളിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. സൂര്യയുടെ മരണശേഷം പല ദേവസ്വം ബോർഡുകളും നിവേദ്യത്തിൽ അരളിപ്പൂ ഇടുന്നത് നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.