??.??. ??????? ????

തിരക്കൊഴിയാത്ത 17 മാസം; കോട്ടയം കലക്ടർ സുധീര്‍ ബാബു 31ന് വിരമിക്കും

കോട്ടയം: മഹാപ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണം മുതല്‍ കൊറോണ പ്രതിരോധം വരെ നീണ്ട 17 മാസങ്ങള്‍. ഒന്നിനു പിറകെ ഒന്നായി സുപ്രധാന ഉത്തരവാദിത്തങ്ങള്‍. എല്ലാം വിജയകരമായി പൂര്‍ത്തീകരിച്ച് മേയ് 31ന് സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കെ കോട്ടയംകാരുടെ നല്ല മനസ്സിന് നന്ദി പറയുകയാണ്​ ജില്ല കലക്ടര്‍ പി.കെ. സുധീര്‍ ബാബു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും നല്‍കിയ പിന്തുണയാണ് സേവനകാലം തൃപ്തികരമായി പൂര്‍ത്തീകരിക്കാന്‍ സഹായകമായതെന്നും​ അദ്ദേഹം വിലയിരുത്തുന്നു.  
ജില്ലയുടെ 45ാമത് കലക്ടറായി 2018 ഡിസംബര്‍ 27 നാണ് കണ്ണൂര്‍ ധര്‍മടം സ്വദേശി സുധീര്‍ ബാബു ചുമതലയേറ്റത്. 

ലോക്സഭ തെരഞ്ഞെടുപ്പ്, 2019ലെ പ്രളയത്തോടനുബന്ധിച്ച രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണം, പാലാ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയവയുടെ ഏകോപനം മികവുറ്റ രീതിയില്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന റെയില്‍പാത ഇരട്ടിപ്പിക്കലിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഹാരിസണ്‍ മലയാളം കമ്പനി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാൻ കേസ് ഫയല്‍ ചെയ്യുന്നതിനും മുന്‍കൈ എടുത്തു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഹാരിസണിനെതിരെ ആദ്യമായി കേസ് ഫയല്‍ ചെയ്തത് കോട്ടയം ജില്ലഭരണകൂടമാണ്. 

സാമൂഹ്യ നീതി വകുപ്പില്‍ ജില്ല പ്രൊബേഷന്‍ ഓഫിസറായാണ് സുധീര്‍ ബാബു സംസ്ഥാന സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചത്. 2016 മേയ് മുതല്‍ 2017 സെപ്റ്റംബര്‍വരെ ആരോഗ്യ മന്ത്രി കെ.കെ. ​െശെലജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പദവിയിലായിരുന്നു ആദ്യ നിയമനം. ഇക്കാലയളവില്‍ എന്‍ട്രന്‍സ് പരീക്ഷ കമീഷണറുടെ അധിക ചുമതലയും വഹിച്ചു. തുടര്‍ന്നാണ് കോട്ടയം കലക്ടറായത്. സുബിതയാണ് ഭാര്യ: മക്കള്‍: അർജുന്‍, ആനന്ദ്.

Tags:    
News Summary - kottayam collector sudheer babu retires on may 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.