ആശ്രമത്തില്‍ പ്രകൃതിവിരുദ്ധ പീഡനം; സ്വാമി അറസ്​റ്റില്‍

ആളൂര്‍: ആശ്രമത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരായാക്കിയെന്ന കേസില്‍ ഒളിവിലായിരുന്ന സ്വാമിയെ ആളൂര്‍ പൊലീസ് അറസ്​റ്റ് ചെയ്തു. വര്‍ക്കല ശിവഗിരി ആശ്രമത്തി​​​െൻറ കീഴില്‍ കൊറ്റനല്ലൂരിലുള്ള ശിവഗിരി ബ്രഹ്മാനന്ദാലയം ആശ്രമം സെക്രട്ടറി സ്വാമി നാരായണ ധർമവ്രതന്‍ എന്ന ഇടുക്കി പെരുവന്താനം സ്വദേശി വേണാട്ട് വീട്ടില്‍ താമരാക്ഷനാണ്​ (52) അറസ്​റ്റിലായത്.

അഞ്ചുവര്‍ഷമായി ആശ്രമത്തിലെ സെക്രട്ടറിയാണ് സ്വാമി. ഒരുവര്‍ഷമായി ആശ്രമത്തില്‍ പൂജയും ആത്മീയ കാര്യങ്ങളും പഠിക്കാനായി താമസിച്ചിരുന്ന കുട്ടികളെ നിരന്തരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന പരാതിയെ തുടര്‍ന്നാണ്‌ ആളൂര്‍ പൊലീസി​​​െൻറ നടപടി. ആശ്രമത്തിലെ ഏഴ്കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടികളെ വീട്ടുകാരോട് സംസാരിക്കാന്‍ സ്വാമി അനുവദിച്ചിരുന്നില്ല. പരാതിപ്പെടുന്ന കുട്ടികളെ ദേഹോപദ്രവം ഏല്‍പിക്കുകയും ആശ്രമത്തിലെ കഠിനജോലികള്‍ ചെയ്യിക്കുകയും ചെയ്യുമായിരുന്നു.

കഴിഞ്ഞ ജൂണ്‍ മാസം കുട്ടികള്‍ രഹസ്യമായി അടുക്കള ജോലിക്കാരിയുടെ ഫോണ്‍ മുഖേനയാണ് ചൈല്‍ഡ് ലൈന്‍ നമ്പറില്‍ പരാതിയറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ച്​ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ്​ സ്കൂളിലെത്തി കുട്ടികളുടെ മൊഴിയെടുത്ത് സ്വാമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതോടെ സ്വാമി ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

അന്വേഷണത്തിനായി തൃശൂര്‍ പൊലീസ് മേധാവി എം.കെ. പുഷ്കര​​​െൻറ നേതൃത്വത്തില്‍ നിയമിച്ച പ്രത്യേക സംഘമാണ് കഴിഞ്ഞദിവസം ചെന്നൈയില്‍ നിന്ന് സ്വാമിയെ പിടികൂടിയത്. സ്വാമി ചെന്നൈയില്‍ വിവിധ ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പി സി. ആര്‍.സന്തോഷ്‌, ആളൂര്‍ എസ്.ഐ വി.വി.വിമല്‍, അഡീഷനല്‍ എസ്.ഐ ഇ.എസ്.ഡെന്നി പ്രത്യേക സംഘാംഗങ്ങളായ എസ്.ഐ വല്‍സകുമാര്‍, എ.എസ്.ഐമാരായ സി.കെ. സുരേഷ്, കെ.കെ. രഘു, ജിനുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Tags:    
News Summary - kottanellur Rape Case: Swami Arrested in Chennai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.