Posted On
date_range Updated On
date_range കൊട്ടാക്കമ്പൂർ ഭൂമി: കളവു മുതൽ തിരിച്ചു നൽകുന്നപോലെയെന്ന് ഡീൻ കുര്യാകോസ്
കോട്ടയം: ജോയ്‌സ് ജോർജ് എം.പി കൈവശപ്പെടുത്തിയ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി തിരിച്ചു നൽകാമെന്ന് മന്ത്രി എം.എം മണി പറയുന്നതെന്ന് കളവു മുതൽ തിരിച്ചു നൽകാമെന്ന് മോഷ്ട്ഠാവ് പറയുന്നതുപോലെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്. അനധികൃതമെന്ന് കണ്ടെത്തി ദേവികുളം സബ്കലക്ടർ പട്ടയം റദ്ദാക്കിയ 20 ഏക്കർ ഉപേക്ഷിക്കാൻ എം.പി ആലോചിക്കുന്നുവെന്നായിരുന്നും എം.എം മണിയുടെ പ്രസ്താവന.
ഇടുക്കി ജില്ലയിലെ മുൻ കലക്ടർ ജോയ്‌സ് ജോർജിന് അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്. ജോയ്‌സ് ജോർജിനു കൈവശം ഭൂമി സംബന്ധമായ രേഖകൾ ഉണ്ടെങ്കിൽ ജൂലൈ 24ന് ദേവികുളം സബ് കല്കർക്ക് മുൻപിൽ ഹാജരാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.