കൊച്ചി: കോതമംഗലം മാർത്തോമ പള്ളിയിൽ പ്രവേശിക്കാനും മതശുശ്രൂഷകൾ നടത്താനും വികാരിക്ക് പൊലീസ് സംരക്ഷണം നൽകുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച ഹരജിക്കാരന് 50,000 രൂപ പിഴ.
പള്ളിയിൽ ശുശ്രൂഷകൾ നടത്താൻ ഫാ. തോമസ് പോൾ റമ്പാന് പൊലീസ് സംരക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി നവംബർ 18ന് ഹൈകോടതി ശരിെവച്ചതിനെതിരെ ഇതേ ഇടവകക്കാരനായ േബസിൽ എന്നയാൾ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ഹരിപ്രസാദ് പിഴശിക്ഷ വിധിച്ചത്. മറ്റാരുെടയോ ഉപകരണമായി പ്രവർത്തിക്കുകയും നിലനിൽക്കാത്ത വാദങ്ങൾ ഉന്നയിച്ച് കോടതി നടപടികൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാരോപിച്ചാണ് ഉത്തരവ്.
രണ്ടാഴ്ചക്കകം തുക കേരള ലീഗൽ സർവിസസ് അതോറിറ്റിയിൽ (കെൽസ) കെട്ടിവെക്കണം. അല്ലാത്തപക്ഷം ജപ്തി നടപടികളിലൂടെ തുക ഇൗടാക്കാൻ കെൽസക്ക് കലക്ടറെ സമീപിക്കാം.
കീഴ്കോടതി വിധിതന്നെ നിയമപരമല്ലാതിരിക്കെ ഇതിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി പൊലീസ് സംരക്ഷണം അനുവദിച്ചത് പുനഃപരിേശാധിക്കണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം. നിയമനടപടികൾ അവസാനിക്കുന്നതുവരെ പൊലീസ് സഹായത്തോടെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് നിർത്തിെവക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
എന്നാൽ, യഥാർഥ ഹരജിയിൽ കക്ഷിപോലുമല്ലാത്ത ഹരജിക്കാരൻ ദുഷ്ടലാക്കോടെയാണ് ഇത്തരമൊരു ആവശ്യവുമായി സമീപിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ദുരുേദ്ദശ്യപരവും ഉപദ്രവകരവുമായ വാദങ്ങളുന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാണ് ശ്രമിച്ചത്. ഇത്തരം ദുർനടപടികൾ മുളയിലേ നുള്ളിക്കളയേണ്ടതുണ്ടെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.