കോതമംഗലത്ത് കാട്ടാന പശുവിനെ കുത്തി പരിക്കേൽപ്പിച്ചു

കൊച്ചി: കോതമംഗലത്ത് കാട്ടാന പശുവിനെ കുത്തി പരിക്കേൽപ്പിച്ചു. കോതമംഗലം കൂട്ടിക്കലിൽ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂട്ടിക്കൽ സ്വദേശിനി തങ്കമ്മക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. എന്നാൽ കാട്ടാന പാഞ്ഞടുക്കുന്നത് കണ്ട തങ്കമ്മ ഓടി രക്ഷപ്പെട്ടു.

ഇവരുടെ പശുവിനെയാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണകാരിയായ ഈ കാട്ടാനാ ചേലമല വനഭാഗത്തേക്ക് പോയെന്നാണ് വിവരം. പ്രദേശത്ത് ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് അറിയിപ്പ് നൽകി. 

Tags:    
News Summary - Kothamangalam, a wild animal stabbed a cow and injured it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.