പന്ത്രണ്ടുകാരി കൊല്ലപ്പെട്ടു; പിതാവ് തൂങ്ങിമരിച്ച നിലയില്‍ 

കോതമംഗലം: ആളൊഴിഞ്ഞ ഷെഡിന് സമീപം പന്ത്രണ്ടുകാരി കൊല്ലപ്പെട്ട നിലയില്‍. അരകിലോമീറ്റര്‍ അകലെ പിതാവിനെ തേക്ക് മരത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടത്തെി. കണ്ണൂര്‍ പരപ്പില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് ചേലാട് ചെങ്കരയില്‍  വാടകക്ക് താമസിക്കുന്ന മേയ്ക്കാട്ട് മനോജ് (47), മകള്‍ അഞ്ജു (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് റബര്‍ തോട്ടത്തിലെ വഴിയരികില്‍ മനോജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുന്നത്. പാറമട വഴിയില്‍ ആളൊഴിഞ്ഞ ഷെഡിന് പുറത്താണ് അഞ്ജു മരിച്ചുകിടന്നത്. മനോജും മൂന്ന് കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ ജോളി മാതാവിനെ ശുശ്രൂഷിക്കുന്നതിന് നെടുങ്കണ്ടത്തെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. രാവിലെ ഉണര്‍ന്ന സഹോദരങ്ങള്‍ അച്ഛനെയും സഹോദരിയെയും അന്വേഷിച്ചെങ്കിലും അഞ്ജു ശനിയാഴ്ചകളിലെ പതിവ് പ്രാര്‍ഥനക്ക് പള്ളിയില്‍ പോയതാണെന്ന് കരുതി.

തെങ്ങുകയറ്റ തൊഴിലാളിയായ മനോജിന്‍െറ  ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. മനോജ് മദ്യപിച്ചത്തെി വഴക്ക് ഉണ്ടാക്കാറുണ്ട്. മകളെ ഉറക്കത്തില്‍ എടുത്തു കൊണ്ടുപോയി ഷെഡിന് സമീപത്തുവെച്ച് കഴുത്തില്‍ മുറുക്കി കൊന്നശേഷം തൂങ്ങിമരിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കോതമംഗലം സി.ഐ വി.ടി. ഷാജന്‍െറ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ധ സൂസന്‍ സ്ഥലത്തത്തെി ഇന്‍ക്വസ്റ്റ് തയാറാക്കി. മനോജിന്‍െറ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കും അഞ്ജുവിന്‍േറത് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും മാറ്റി. മാലിപ്പാറ ഫാത്തിമ മാത സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് അഞ്ജു. മറ്റ് മക്കള്‍: അരുണ്‍, അലന്‍.
 
Tags:    
News Summary - kotahmangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.