പയ്യന്നൂർ: സ്വാശ്രയ മേഖലയിൽ പരിയാരത്ത് സ്വകാര്യ സ്വഭാവമുള്ള മെഡിക്കൽ കോളജ് സ്ഥാപി ക്കുന്നതിനെതിരായ പ്രതിഷേധമാണ് കൂത്തുപറമ്പിൽ അഞ്ചു യുവാക്കളുടെ ജീവൻ നഷ്ടപ്പെ ടുത്തിയത്. എന്നാൽ, കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഈ ദുരന്തത്തിന് കാൽ നൂറ്റാണ്ട് പ്രായമാകുമ്പോൾ കോളജ് സർക്കാർ മേഖലയിലെത്തിയത് ചരിത്രത്തിെൻറ കാവ്യനീതിയായി.
സി.പി.എമ്മിെൻറ മുഖ്യശത്രുവായിരുന്ന എം.വി. രാഘവൻ സർക്കാർ സ്ഥലവും കെട്ടിടങ്ങളും സ്വന്തമാക്കി സ്വകാര്യ കോളജ് പടുത്തുയർത്തുന്നുവെന്നാരോപിച്ചാണ് മന്ത്രിമാരെ തടയാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചതും കൂത്തുപറമ്പിൽ എം.വി. രാഘവനെ തടഞ്ഞതും. അന്ന് സംഘടന ഉയർത്തിയ മുദ്രാവാക്യമായിരുന്നു സ്ഥാപനം സർക്കാർ മേഖലയിൽ വേണമെന്നത്. യാദൃച്ഛികമാകാമെങ്കിലും സംഭവത്തിെൻറ 25ാമത് വാർഷികത്തിൽ അത് യാഥാർഥ്യമായി. അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിടനൽകി പരിയാരം മെഡിക്കൽ കോളജ് സർക്കാർ നിയന്ത്രണത്തിലേക്ക് വന്നത് ഒരുവർഷം മുമ്പാണ്. ഈ മാസം ആദ്യം നിയമസഭയിൽ നിയമ പ്രാബല്യം ലഭിക്കുകയും ചെയ്തു.
കോളജിെൻറ ഭരണം എ.സി.എം.ഇ എന്ന സ്വകാര്യ ട്രസ്റ്റ് നടത്തുന്നുവെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സമരരംഗത്തെത്തിയത്. കേന്ദ്ര മന്ത്രി എ.ആർ. ആന്തുലെ ശിലയിടാൻ എത്തിയതു മുതലാണ് സി.പി.എം സമരം ശക്തമാക്കിയത്. 45 ദിവസം കോളജിനു മുന്നിൽ സമരം നടത്തി. ഇതിന് തുടർച്ചയായാണ് കൂത്തുപറമ്പ് സംഭവം അരങ്ങേറിയത്. എന്നാൽ, കോളജ് ഭരണം യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത സി.പി.എം 10 വർഷത്തിലധികം ഭരണം നടത്തിയത് ഇതേ സൊസൈറ്റിയുടെ കീഴിലാണ് എന്ന വിരോധാഭാസവും നിലനിൽക്കുന്നു. സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലപ്പുറമായതോടെയാണ് കോളജ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.