ജോളിയുടെ എൻ.ഐ.ടി ബന്ധവും അന്വേഷിക്കുന്നു

കോഴിക്കോട്​: നാട്ടുകാരോട്​ ചാത്തമംഗലം നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിലെ (എൻ.ഐ.ടി) അസി. പ്രഫസറാണെന്ന്​ പറഞ്ഞ കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് എൻ.ഐ.ടിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോയെന്നും പൊലീസ്​ അന്വേഷിക്കുന്നു. എൻ.ഐ.ടിയിലെ ഒരു ഉദ്യോഗസ്ഥനുമായും ഇവർക്ക് അടുപ്പമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്​. എൻ.ഐ.ടിയിൽ അസി. പ്രഫസറാണെന്നായിരുന്നു വീട്ടുകാരെയും നാട്ടുകാരെയും വർഷങ്ങളോളം ജോളി പറഞ്ഞു പറ്റിച്ചത്​. ​ഗവേഷണം നടത്തുന്നുണ്ടെന്നും പച്ചക്കള്ളം പ്രചരിപ്പിച്ചിരുന്നു. ബി.ബി.എ ആണ്​ ത​​െൻറ വിഷയമെന്നും വീട്ടുകാരെയും രണ്ടാം ഭർത്താവ്​ ഷാജുവിനെയും വിശ്വസിപ്പിച്ചു.

എൻ.ഐ.ടിയിലെ പല ചടങ്ങുകൾക്കും കലാപരിപാടികൾക്കും പെൺകുട്ടികൾക്ക് മേ​ക്കപ്പ്​ ഇടുന്നത്​ ജോളിയാണെന്ന വിവരവും പുറത്തായിട്ടുണ്ട്​. എന്നാൽ, ഇക്കാര്യങ്ങൾ എൻ.ഐ.ടി അധികൃതർ നിഷേധിക്കുകയാണ്​. ലേഡീസ്​ ഹോസ്​റ്റലിൽ ബ്യൂട്ടിപാർലറുണ്ടെന്നും ജോളിയാണോ നടത്തുന്നതെന്ന്​ അറിയില്ലെന്നും എൻ.ഐ.ടി അധികൃതർ പറഞ്ഞു. ഭർത്താവ് ഷാജു ഇവരെ വാഹനത്തിൽ എൻ.ഐ.ടി ഗേറ്റിനടുത്ത് ഇറക്കിവിടാറുണ്ടെന്നാണ്​ വിവരം. ആഴ്​ചകൾക്ക​ു മുമ്പ്​ പൊലീസ് എൻ.ഐ.ടിയിൽ അന്വേഷണം നടത്തിയിരുന്നു.

താമരശ്ശേരിയിലെ രാഷ്​ട്രീയ നേതാവ്​ ജോളിക്ക്​ ഒരു ലക്ഷം രൂപയുടെ ചെക്ക്​ നൽകിയതും ​പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. മറ്റൊരു ചെക്ക്​ ജോളി ബാങ്കിലെത്തിച്ച്​ പണം വാങ്ങിയതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങളും കിട്ടി. എസ്​.പിയുടെ നിർദേശമനുസരിച്ച്​ കൃത്യമായി ​അന്വേഷണം നടത്താതെ, സ്വത്ത്​ തർക്കമാണെന്ന്​ പറഞ്ഞ്​ പരാതി തള്ളിയ ഡിവൈ.എസ്​.പിക്കെതിരെയും അന്വേഷണത്തിന്​ അരങ്ങൊരുങ്ങുന്നുണ്ട്​.


കൂടത്തായിയിലെ വീട്ടിലേക്ക്​​ സന്ദർശക പ്രവാഹം
താമരശ്ശേരി: നാടിനെ നടുക്കിയ കൊലപാതക വാര്‍ത്തയറിഞ്ഞ്​ നാലാം ദിവസവും കൂടത്തായിയില്‍ എത്തുന്നത് നൂറുകണക്കിനു പേര്‍. ചാനൽപ്പടയും പൊന്നാമറ്റം വീടി​​െൻറ പരിസരം ഒഴിഞ്ഞുപോകുന്നേയില്ല. ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് കൂടത്തായിയിലെ പൊന്നാമറ്റം വീട്ടുപരിസരത്തെത്തുന്നത്. സീല്‍ ചെയ്ത വീടിനടുത്തെത്തി ഫോട്ടോ പകർത്താൻ ആളുകൾ തിരക്ക്​ കൂട്ടുകയാണ്​.

പൊന്നാമറ്റം വീട്ടുകാര്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നെന്നും ഏത് പൊതുകാര്യങ്ങള്‍ക്കും ഈ വീട്ടുകാര്‍ സഹകരിക്കുന്നവരായിരുന്നെന്നും വാര്‍ഡ്‌ മെംബര്‍ കെ.പി. കുഞ്ഞമ്മദ് പറഞ്ഞു. സ്വന്തം വീട്ടിലുള്ളവരെ ഇത്തരത്തില്‍ അപായപ്പെടുത്തിയത് തങ്ങള്‍ നിത്യേനെ കാണുന്ന ‘കോളജ് ലക്ചററാ’യിരുന്നെന്ന് വിശ്വസിക്കാന്‍ പ്രയാസമെന്നാണ് പലരും പറയുന്നത്. ടോം ജോസഫി​​െൻറയും റോയിയുടെയും മരണശേഷം ഈ വീട്ടില്‍ പലരും വരാറുണ്ടായിരുന്നു​വെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രാദേശിക രാഷ്​ട്രീയ നേതാക്കന്മാര്‍ അടക്കം ഈ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വീട്ടുകാര്‍ വിദ്യാസമ്പന്നരായതിനാല്‍ അയല്‍വാസികള്‍ അത്ര ഗൗനിക്കാറില്ലായിരുന്നു. കുടുംബത്തെ വേട്ടയാടാന്‍ കൂട്ടുനിന്ന എല്ലാവരെയും പിടികൂടി നിയമത്തിനു മുന്നിലെത്തിക്കണമെന്നാണ് നാട്ടുകാരുടെയും അയല്‍വാസികളുടെയും ആവശ്യം.


പ്രതികളുടെ പങ്കറിഞ്ഞ് ഞെട്ടലോടെ താമരശ്ശേരിയിലെ വ്യാപാരികള്‍
താമരശ്ശേരി: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ രണ്ടുപേരും താമരശ്ശേരി ടൗണിലെ സുപരിചിതര്‍. മരിച്ച റോയിയുടെ ഭാര്യയും മുഖ്യ പ്രതിയുമായ ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത ജ്വല്ലറി ജീവനക്കാരന്‍ കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു നേരത്തേ താമരശ്ശേരിയിലെ വിവിധ ജ്വല്ലറികളില്‍ ജോലി ചെയ്തിരുന്നു. ഇതോടൊപ്പം ഇയാള്‍ പണം പലിശക്ക് കൊടുത്തിരുന്നത്രേ. മറ്റൊരു പ്രതിയായ പള്ളിപ്പുറത്ത് താമസിക്കുന്ന പ്രജികുമാര്‍ താമരശ്ശേരി പഴയ ബസ്​സ്​റ്റാൻഡിനു സമീപം സ്വര്‍ണപ്പണിക്കാരനാണ്. രണ്ടുപേരും നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും നന്നായി അറിയുന്നവര്‍. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാരും വ്യാപാരികളും അറിയുന്നത്.

Tags:    
News Summary - koodathai murders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.