ജാതി അധിക്ഷേപം: കോഴിക്കോട് കൂടരഞ്ഞിയിൽ സി.പി.എം പഞ്ചായത്തംഗം രാജിവെച്ചു

കോഴി​ക്കോട്​: സഹ മെമ്പർ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച് ച്​ കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.എം അംഗം കെ.എസ്​. അരുൺകുമാർ രാജിവെച്ചു.

വിഷയത്തിൽ പഞ്ചായത്ത്​ സെക്രട്ടറിക്ക ും പാർട്ടിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാഞ്ഞതിൽ മനംനൊന്താണ്​ രാജിയെന്ന്​ അരുൺകുമാർ ചൂണ്ടിക്കാട്ട ി. കഴിഞ്ഞമാസം 27ന്​ നടത്തിയ ഭരണസമിതി യോഗത്തിൽ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ്​ അരുൺകുമാറി​​​​​​​ ​െൻറ പരാതി.

പാർട്ടിക്കും പഞ്ചായത്ത്​ സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധി ച്ച്​ തിങ്കളാഴ്​ച വായ്​മൂടി കെട്ടി ബാനറും പിടിച്ചാണ്​ അരുൺകുമാർ ഭരണസമിതി യോഗത്തിനെത്തിയത്​. തുടർന്ന്​ രാജി സമർപ്പിക്കുകയായിരുന്നു. ത​​​​​​​​െൻറ പ്രവൃത്തിയിൽ വോട്ടർമാർ ക്ഷമിക്കണമെന്നഭ്യർഥിച്ച്​ അരുൺകുമാർ ഫേസ്​ബുകിൽ​ പോസ്​റ്റും ഇട്ടു.

‘വോട്ടർമാർ ക്ഷമിക്കണം. മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്. സഹ മെമ്പർ ജാതി പരമായി അധിക്ഷേപിച്ചതി​​​​​​​​െൻറയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതി​​​​​​​​െൻറയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം’- എന്നാണ്​ പോസ്​റ്റ്​. ‘ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു’ എന്ന്​ പറഞ്ഞാണ്​ പോസ്​റ്റ്​ അവസാനിക്കുന്നത്​.

Full View

വിഷയത്തിൽ പാർട്ടി നേതൃത്വത്തെ തള്ളിപ്പറയാൻ താൻ തയാറല്ലെന്ന്​ അരുൺകുമാർ പിന്നീട്​ പ്രതികരിച്ചു. ‘പരാതി പരിഹരിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാൽ, എന്നെ ജാതിപരമായി അധിക്ഷേപിച്ചതിന്​ ദൃക്​സാക്ഷിയായ പാർട്ടി അംഗം പിന്നീട്​ തള്ളിപ്പറഞ്ഞു. ഇതി​​​​​​​​െൻറ മാനസിക പ്രയാസം അലട്ടുന്നുണ്ട്​. കള്ളം പറയുന്ന സഹപ്രവർത്തകരുമായി സഹകരിച്ച്​ മു​ന്നോട്ടുപോകാൻ പ്രയാസമുള്ളതിനാലാണ്​ രാജി വെക്കുന്നത്​’ -അരുൺകുമാർ പറഞ്ഞു.

രണ്ടുകൂട്ടരെയും വിളിച്ച്​ പ്രശ്​നം പരിഹരിച്ചതാണെന്നും ഇപ്പോൾ അരുണി​​​​​​​​െൻറ രാജിയി​ലേക്ക്​ നയിച്ച സാഹചര്യങ്ങൾ അറിയില്ലെന്നുമാണ്​ സി.പി.എം നേതൃത്വത്തി​​​​​​​​െൻറ പ്രതികരണം. ഒരുമാസം മുമ്പാണ്​ കൂടരഞ്ഞി പഞ്ചായത്തി​​​​​​​​െൻറ ഭരണം സി.പി.എമ്മിന്​ ലഭിക്കുന്നത്​. എൽ.ഡി.എഫ്​-7​, യു.ഡി.എഫ്​-6 എന്നതാണ്​ കക്ഷിനില.

Tags:    
News Summary - koodaranji pachayath member resigned over cast discrimination -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.