കൊങ്കൺ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന്​ പുനഃരാരംഭിക്കും

മം​ഗലാപുരം: മണ്ണിടിച്ചിലിനെ തുടർന്ന്​ നിർത്തിവെച്ച കൊങ്കൺ പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം ഉച്ചയോടെ പുനഃസ്ഥ ാപിക്കുമെന്ന്​ റെയിൽവെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായ മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമിച്ചു.

മഴ ശക്തമായില്ലെങ്കിൽ തിരുവന്തപുരം കൊച്ചുവേളിയിൽ നിന്നുള്ള നേത്രാവതി -ലോകമാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. ഇന്ന് സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീൻ മംഗള എക്സ്പ്രസ് എന്നീ ​െട്രയിനുകൾ റദ്ദാക്കിയിട്ടുണ്ട്​.

അതേസമയം, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം ഏഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും.

Tags:    
News Summary - Konkon train service - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.