മതേതര വികസനമുന്നണി – ലീഗ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി; കൊണ്ടോട്ടി നഗരസഭ യോഗത്തില്‍ സംഘര്‍ഷം

കൊണ്ടോട്ടി: കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്‍െറ മിനുട്സിനെയും ഗുണഭോക്തൃവിഹിത പട്ടികയെയും ചൊല്ലി കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ നടന്ന കൈയാങ്കളിയില്‍ പരിക്കേറ്റ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടിയുള്‍പ്പെടെ എട്ടുപേരെ ആശുപത്രിയിലാക്കി.
ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്തുനിന്ന് ആറുപേരുമാണ് കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. വൈസ് ചെയര്‍പേഴ്സന്‍ കെ. നഫീസ, പ്രതിപക്ഷനേതാവ് യു.കെ. മമ്മദീശ, ഒ.പി. മുസ്തഫ, കെ.സി. ഷീബ, വി.പി. രജനി, മിനിമോള്‍, കെ.കെ.എസ്. സലാം എന്നിവരാണ് മറ്റുള്ളവര്‍.
കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ച് ഭരിക്കുന്ന മതേതര വികസനമുന്നണിയുടെയും പ്രതിപക്ഷമായ മുസ്ലിംലീഗിന്‍െറയും കൗണ്‍സിലര്‍മാരാണ് ഏറ്റുമുട്ടിയത്. മിനുട്സിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ളെന്നും ഗുണഭോക്തൃ വിഹിത പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടന്നെന്നുമാണ് പ്രതിപക്ഷാരോപണം.
അജണ്ടയിലില്ലാത്ത വിഷയമായതിനാല്‍ ചെയര്‍മാന്‍ ഇതുന്നയിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന്, ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും വാക്കേറ്റത്തിലേക്കത്തെി. തര്‍ക്കത്തിനൊടുവില്‍ അജണ്ട മുഴുവന്‍ അംഗീകരിച്ചതായി പ്രഖ്യാപിച്ച് ചെയര്‍മാന്‍ യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന്, ഡയസിലത്തെിയ പ്രതിപക്ഷനേതാവ് അജണ്ട കീറി വലിച്ചെറിഞ്ഞു. പുറത്തുപോകാനൊരുങ്ങിയ ചെയര്‍മാനെ മറ്റ് പ്രതിപക്ഷാംഗങ്ങള്‍ ചേര്‍ന്ന് തടഞ്ഞുവെച്ചു.
 ചെയര്‍മാനെ തള്ളിയിട്ടെന്നും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നും പറഞ്ഞ് ഭരണപക്ഷവും രംഗത്തത്തെി. ഇത് കൈയാങ്കളിയിലേക്കത്തെി. പിന്നീട് ഇരുവിഭാഗത്തിലെയും കൗണ്‍സിലര്‍മാര്‍ ഇടപെട്ട് പ്രശ്നമുണ്ടാക്കിയവരെ മാറ്റിനിര്‍ത്തി. ഇതിനിടെ കസേര ഉപയോഗിച്ച് പരസ്പരം ആക്രമിക്കാനും കൗണ്‍സിലര്‍മാര്‍ ഒരുങ്ങി. ചികിത്സയിലുള്ള ചെയര്‍മാന്‍, പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് കൊണ്ടോട്ടി പൊലീസ് മൊഴിയെടുത്തു.

 

Tags:    
News Summary - kondotty municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.