കൊല്ലം: കൊല്ലം-തിരുവനന്തപുരം പാസഞ്ചർ െട്രയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാളം തെറ്റി. നിറയെ യാത്രക്കാരുണ്ടായിരുെന്നങ്കിലും വേഗം കുറവായതിനാൽ വൻ അപകടം ഒഴിവായി. റെയിൽവേ അന്വഷണം പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ 7.10ന് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് യാത്ര തുടങ്ങി പത്ത് അടി നീങ്ങിയ ഉടൻ എഞ്ചിെൻറ മുന്നിലെ രണ്ട് ചക്രങ്ങൾ പാളത്തിൽനിന്ന് തെന്നിമാറുകയായിരുന്നു. എഞ്ചിൻ പാളത്തിൽനിന്ന് ഇറങ്ങിയതോടെ െട്രയിൻ നിന്നു. സ്റ്റേഷനുകളിൽ നിർത്തിയിടുന്ന െട്രയിൻ മുന്നോട്ട് നീങ്ങാതിരിക്കാൻ ചക്രങ്ങൾക്കുമുന്നിൽ െവക്കാറുള്ള തടി(വുഡൻ വെഡ്ജസ്) മാറ്റാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. എന്നാൽ, വെഡ്ജസ് മാറ്റിയ ശേഷമാണ് െട്രയിൻ മുന്നോട്ടെടുത്തതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ലോക്കോ പൈലറ്റിെൻറ വിശദീകരണം.
ട്രെയിൻ കയറി തകർന്ന വുഡൻ വെഡ്ജസ് സമീപത്തുനിന്ന് കണ്ടെടുത്തതായി റെയിൽവേ അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ആക്സിഡൻറ് റിലീഫ് െട്രയിൻ എത്തിച്ച് പാളംതെറ്റിയ എഞ്ചിൻ ഉയർത്തി 9.15ന് െട്രയിൻ യാത്ര തുടർന്നു. പാസഞ്ചറിലെ യാത്രക്കാരെ പിന്നാലെ എത്തിയ മലബാർ എക്സ്പ്രസിൽ കയറ്റിവിട്ടു. പാസഞ്ചർ നിർത്തുന്ന സ്റ്റേഷനുകളിൽ മലബാർ എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചു.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ എസ്.കെ. സിൻഹയുടെ നേതൃത്വത്തിൽ ഉന്നത സംഘം കൊല്ലം റെയിൽവേസ്റ്റേഷനിലെത്തി പ്രാഥമികാന്വേഷണം നടത്തി. സാങ്കേതികവിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. ലോക്കോ പൈലറ്റിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.