Posted On
date_range Updated On
date_range ട്രെയിനുകൾക്ക് നിയന്ത്രണം: കൊല്ലം -കന്യാകുമാരി മെമു റദ്ദാക്കി
തിരുവനന്തപുരം: നേമത്തിനും നെയ്യാറ്റിൻകരക്കുമിടയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ച ഇതുവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം. 06772 കൊല്ലം ജങ്‌ഷൻ-കന്യാകുമാരി മെമു, 06773 കന്യാകുമാരി-കൊല്ലം ജങ്‌ഷൻ മെമു എന്നിവ റദ്ദാക്കി.
16366 നാഗർകോവിൽ ജങ്‌ഷൻ-കോട്ടയം എക്‌സ്‌പ്രസ് ഒരുമണിക്കൂർ വൈകി പകൽ 2.30ന് നാഗർകോവിൽനിന്ന് പുറപ്പെടും. 06429 കൊച്ചുവേളി-നാഗർകോവിൽ ജങ്‌ഷൻ അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് സ്‌പെഷൽ ഒന്നരമണിക്കൂർ വൈകി 3.10ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.