കൊല്ലം: കൊല്ലം ബൈപ്പാസിെൻറ ഉദ്ഘാടനം ജനുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് മന്ത ്രി ജി. സുധാകരൻ. വൈകീട്ട് 5.20 മുതൽ 5.50വരെ ഉദ്ഘാടന പരിപാടികൾ നടക്കും. ഉദ്ഘാടനവേദി വ്യാഴാഴ്ച തീരുമാനിക്കുമെന്ന ും അദ്ദേഹം പറഞ്ഞു.
ബൈപ്പാസിെൻറ 30 ശതമാനം പണികൾ യു.ഡി.എഫ് സർക്കാർ ചെയ്തു. സർക്കാർ രണ്ട് വർഷം െകാണ്ട് 70 ശത മാനം പണികൾ പൂർത്തിയാക്കി. 11 ബൈപ്പാസുകൾ സംസ്ഥാന സർക്കാർ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും സർക്കാരിനോട് മാന്യമായി പെരുമാറേണ്ട സാഹചര്യമാണുള്ളത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ഇങ്ങോട്ട് ആഗ്രഹം പറയുകയായിരുന്നു. ഉദ്ഘാടനം വൈകിപ്പിച്ചെന്ന ആരോപണം മറുപടി അർഹിക്കുന്നില്ല. ബൈപ്പാസിൽ ടോൾ വേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.