Posted On
date_range Updated On
date_range വേങ്ങരയിൽ വൻ കുഴൽപണ വേട്ട; ഒരു കോടിയുമായി കൊടുവള്ളി സ്വദേശി പിടിയിൽ
വേങ്ങര: മതിയായ രേഖകളില്ലാതെ ഒരു കോടി രൂപയുമായി കൊടുവള്ളി സ്വദേശി വേങ്ങര പൊലീസിന്റെ പിടിയിൽ. കൂരിയാട് ദേശീയ പാത ജങ്ഷനിൽ അടിപ്പാലത്തിനു സമീപം വെച്ച് വാഹനപരിശോധനക്കിടെയാണ് മുഹമ്മദ് മുനീർ (39) പിടിയിലായത്. സ്കൂട്ടറിന്‍റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും ഡിക്കിയിലായും കടത്തുകയായിരുന്ന ഒരു കോടി രൂപയാണ് പിടിച്ചെടുത്തത്.
പണം വേങ്ങരയിലും പരിസരങ്ങളിലുമായി വിതരണത്തിനു എത്തിച്ചതാണെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണ്. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശ പ്രകാരം വേങ്ങര സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേന്ദ്രൻ നായർ, സനൂപ്, സ്മിജു, ലിബിൻ എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.